മസ്കത്ത്: പ്രമുഖ ബ്രാൻഡായ ‘സില്ലിങ് എൻഫിനിഗി പ്രോ’ (ZWILLING ENFINIGY Pro) 1.5 ലിറ്റർ ഇലക്ട്രിക് കെറ്റിലുകൾ ഉപയോഗിക്കരുതെന്ന് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി.പി.എ) ഉപഭോക്താക്കൾക്ക് അടിയന്തിര മുന്നറിയിപ്പ് നൽകി. ഉപയോഗിക്കുന്ന വേളയിൽ ഗുരുതരമായി പൊള്ളലേൽക്കാനുള്ള സാധ്യതയുള്ള സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കെറ്റിലിന്റെ ഹാൻഡിൽ അപ്രതീക്ഷിതമായി വേർപെട്ടുപോരാൻ സാധ്യതയുണ്ടെന്നും ഇത് തിളച്ച വെള്ളം പുറത്തേക്ക് തെറിച്ച് ഉപഭോക്താക്കൾക്ക് പൊള്ളലേൽക്കാൻ കാരണമാകുമെന്നും അതോറിറ്റി വ്യക്തമാക്കി. ഈ മോഡൽ കെറ്റിൽ കൈവശമുള്ള എല്ലാവരും മുൻ കരുതലെന്ന നിലയിൽ ഇതിന്റെ ഉപയോഗം ഒഴിവാക്കണമെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.