മസ്കത്ത്: ലഹരിക്കെതിരെയുള്ള കാര്യപരിപാടി എന്ന പേരിൽ പൊതു വിദ്യാഭ്യാസ വകുപ്പ് അവതരിപ്പിച്ച സൂംബ ഡാൻസുമായി ബന്ധപ്പെട്ട വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന് ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ) സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. വർധിച്ചുവരുന്ന ലഹരിക്കെതിരെ എല്ലാവരും ഒന്നിച്ചുനിന്ന് പോരാടുന്നതും പദ്ധതികൾ ആവിഷ്കരിക്കുന്നതും സ്വാഗതാർഹമാണ്.
സുംബ ഡാൻസ് അധ്യാപകരും വിദ്യാർഥികളും കളിക്കുന്നതുകൊണ്ടും അവ പാഠപുസ്തകത്തിൽ കൊണ്ടുവരുന്നതിലൂടെയും എങ്ങനെയാണ് ലഹരി വിരുദ്ധത സൃഷ്ടിക്കാൻ സാധിക്കുക എന്നതാണ് കാതലായ ചോദ്യം. ലഹരിക്കെതിരെ ഇത്തരം തൊലിപ്പുറത്തുള്ള പ്രഹസനങ്ങളെ മാറ്റി നിർത്തി ദീർഘകാലാടിസ്ഥാനത്തിലുള്ള നിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വരണമെന്നും ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ കമ്മിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.