സുഹാർ: സുഹാറിലെ കലാ സാംസ്കാരിക സംഘടനയായ ‘സൊഹാറിയൻസ് കല’യുടെ 2025 ലെ ഓണം -ഈദ് ആഘോഷപരിപാടികളുടെ പോസ്റ്റർ അംബാറിലെ ഫാം ഹൗസിൽ നടന്ന ചടങ്ങിൽ ബാത്തിന സൗഹൃദ വേദി ജോ.സെക്രട്ടറി മുരളികൃഷ്ണൻ പ്രകാശനം ചെയ്തു.വിവിധ കലാസാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ശ്രീജേഷ് പാട്യം അധ്യക്ഷത വഹിച്ചു.സൊഹാറിയൻസ് കല സെക്രട്ടറി ബിജു കാക്കപ്പൊയിൽ സ്വാഗതം പറഞ്ഞു. പ്രവർത്തകരായ സുഷാം, സുഭാഷ്, ഹസിത, ലിൻസി , കൃഷ്ണപ്രസാദ്, ജിമ്മി സാമുവൽ, ഷൈജു, മനോജ് എൻ. പി, സുനിൽകുമാർ, സജി, സുരേഷ്, രാഹുൽ മാധവ്, ജിതേഷ്, രാജേഷ് മൂച്ചിക്കല്‍ എന്നിവർ പങ്കെടുത്തു.
സൊഹാറിയൻസ് കലയുടെ ആഭിമുഖ്യത്തിൽ ട്രിപ്പിള്‍ എ ഇവന്റ് ഒക്ടോബർ മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് സുഹാർ സനായയിലെ ഗ്രീൻ ഒയാസിസ് ഹോട്ടൽ ഹാളിൽ ഒരുക്കുന്ന പരിപാടിയിൽ കേരളത്തിലെ സംഗീത ലോകത്ത് പ്രശസ്തനായ അലോഷിയുടെ സംഗീതവിരുന്ന് മുഖ്യ ആകർഷണം ആയിരിക്കും. കൂടാതെ പായസ മത്സരം, വടംവലി, സുഹാറിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുമെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.