സീന അഗസ്റ്റിന്‍റെ മൃതദേഹം ഇന്ന്​ നാട്ടിലേക്ക് കൊണ്ടുപോകും

മസ്ക്​ത്ത്​: മസ്കത്തിൽ മരിച്ച ഇടുക്കി മൂലമറ്റം സ്വദേശിയായ മലയാളി നഴ്സ് സീന അഗസ്റ്റിന്‍റെ മൃതദേഹം ചൊവ്വാഴ്ച രാത്രി ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. ആഴ്ചകൾക്കു മമ്പാണ് ഹൃദയാഘാതം മൂലം സീന അഗസ്റ്റിൻ മരിച്ചത്.

തൃശൂർ ഒല്ലൂരിലാണ്​ താമസം. ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരിയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് ഒട്ടേറെ നിയമ നടപടികൾ തീർക്കേണ്ടതുണ്ടായിരുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ആണ് മൃതദഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നത്.

രണ്ടു​ വർഷം മുമ്പാണ്​ ഒമാനിലെത്തുന്നത്​. 16​ വയസ്സുള്ള മകളുണ്ട്​. ഭർത്താവ്: പരേതനായ ജോമോൻ. സംസ്കാരം ബുനനാഴ്ച വൈകീട്ട്​ 4.30ന്​ ഒല്ലൂർ സെന്‍റ്​ ആന്‍റണീസ്​ ഫെറോന പള്ളി സെമിത്തേരിയിൽ.

Tags:    
News Summary - Zina Augustine's body will be flown home today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.