മസ്കത്ത്: പ്രമുഖ ഗൃഹപരിചരണ ഉൽപന്ന ബ്രാൻഡായ സായ് (ZAY) അവതരിപ്പിച്ച ‘ഷോപ്പ് ആൻഡ് വിൻ’ കാമ്പയിൻ ഒമാനിലെ ഉപഭോക്താക്കൾക്കിടയിൽ പ്രിയങ്കരമാവുന്നു. വിജയകരമായി ഒരു മാസം പിന്നിട്ട ആവേശകരമായ പ്രമോഷൻ കാമ്പയിൻ ഡിസംബർ 31 വരെ തുടരും. ഉപഭോക്താക്കൾക്ക് 10 ‘ഐഫോൺ 17’ മൊബൈൽ ഫോണുകളും 100 ഗിഫ്റ്റ് ഹാംപറുകളും നേടാനുള്ള വമ്പൻ അവസരമാണ് സായ് ഒരുക്കിയിരിക്കുന്നത്.
വളരെ എളുപ്പത്തിൽ പങ്കെടുക്കാവുന്ന രീതിയിലാണ് ‘ഷോപ് ആൻഡ് വിൻ’ അവതരിപ്പിച്ചിരിക്കുന്നത്. സായ് പുറത്തിറക്കുന്ന ഏതൊരു ഉൽപന്നവും ഒമാനിലെ ഏതു ഔട്ട് ലെറ്റിൽ നിന്ന് വാങ്ങുന്നവർക്കും ഈ കാമ്പയിനിൽ പങ്കെടുക്കാം. സായ് ഉൽപന്നത്തോടൊപ്പം ലഭിക്കുന്ന QR കോഡിൽ സ്കാൻ ചെയ്ത് ബിൽ അപ്ലോഡ് ചെയ്യുക മാത്രമാണ് ഉപഭോക്താക്കൾ ചെയ്യേണ്ടത്. അതായത്, എത്ര പ്രാവശ്യം സായ് ഉൽപന്നങ്ങൾ വാങ്ങുന്നുവോ, അത്രയും തവണ പങ്കെടുക്കാമെന്നതും വിജയസാധ്യത കൂടുമെന്നതും ഈ കാമ്പയിന്റെ ഏറ്റവും വലിയ ആകർഷണമാണ്. വിജയികളെ ജനുവരി 15ന് പ്രഖ്യാപിക്കും.
‘മെയ്ഡ് ഇൻ ഒമാൻ’ എന്ന ലേബലിൽ അഭിമാനപൂർവമാണ് സായ് ഉൽപന്നങ്ങൾ പുറത്തിറക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു.ഡിഷ്വാഷ്, ഹാൻഡ്വാഷ്, ഡിറ്റർജന്റ് പൗഡർ, ലിക്വിഡ് ഡിറ്റർജന്റ്, ആന്റിസെപ്റ്റിക് ലിക്വിഡ് എന്നിവയുൾപ്പെടെ വിശാലമായ ഉൽപന്ന നിരയിലൂടെ ഒമാനിലെ ആയിരക്കണക്കിന് വീടുകളിൽ ശുചിത്വത്തിന്റെയും പുതുമയുടെയും പ്രതീകമായി ‘സായ്’ബ്രാൻഡ്’ മാറിയിരിക്കുകയാണെന്നും മാനേജ്മെന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.