നി​ല​നി​ൽ​പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​നി​ടെ ഇ​ന്ന്​ പ​ത്ര​പ്ര​വ​ർ​ത്ത​ക സ്വാ​ത​ന്ത്ര്യ​ദി​നം

മ​സ്​​ക​ത്ത്​: ഇ​ന്ന് മേ​യ് മൂ​ന്ന്​, പ​ത്ര​പ്ര​വ​ർ​ത്ത​ക സ്വാ​ത​ന്ത്ര്യ​ദി​ന​മാ​യാ​ണ്​ ലോ​ക​മെ​ങ്ങും ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​ന്നു തൊ​ഴി​ൽ​പ​ര​മാ​യി പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ നി​ര​വ​ധി​യാ​ണ്. വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ കാ​ലം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ യു​നെ​സ്കോ പൊ​തു​സ​മ്മേ​ള​ന ശി​പാ​ർ​ശ​യെ തു​ട​ർ​ന്ന്​ 1993 ഡി​സം​ബ​റി​ൽ യു.​എ​ൻ പൊ​തു​സ​ഭ ലോ​ക മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ദി​നം പ്ര​ഖ്യാ​പി​ച്ച​ത്. ഭീ​തി​യോ പ്രീ​തി​യോ  കൂ​ടാ​തെ, പ​ത്ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ  പ്ര​ധാ​ന മു​ദ്രാ​വാ​ക്യം. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷ, ലിം​ഗ സ​മ​ത്വം തു​ട​ങ്ങി​യ ഉ​പ​വി​ഷ​യ​ങ്ങ​ളും ഉ​ണ്ട്. ഇ​ന്ന്​ ലോ​കം മു​ഴു​വ​ൻ കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് മു​ന്നി​ൽ പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ക്ര​മ​സ​മാ​ധാ​ന പാ​ല​ക​ർ​ക്കു​മൊ​പ്പം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ക​ർ​മ​നി​ര​ത​രാ​ണ്. ഇ​​തോ​ടൊ​പ്പം തൊ​ഴി​ൽ​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ളും രൂ​ക്ഷ​മാ​ണ്. വേ​ണ്ട​ത്ര സു​ര​ക്ഷ​യി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക്ക്​ ഒ​പ്പം കു​റ​ഞ്ഞ വേ​ത​ന​വും ഏ​തു നി​മി​ഷ​വും ജോ​ലി ന​ഷ്​​ട​പ്പെ​ടാ​മെ​ന്ന ഭീ​തി​യും വ്യാ​പ​ക​മാ​ണ്. 


കോ​വി​ഡ്​ മാ​ധ്യ​മ മേ​ഖ​ല​യെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചു. നി​ര​വ​ധി മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​ണ്. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ ജീ​വ​ന​ക്കാ​രെ വെ​ട്ടി​ക്കു​റ​ക്കു​ക​യും പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു. ഒ​മാ​നി​ലും സ്ഥി​തി വ്യ​ത്യ​സ്‌​ത​മ​ല്ല. കോ​വി​ഡ്​ കാ​ല​ത്ത്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​മാ​ന​മാ​യ ജോ​ലി​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന്​  മ​സ്​​ക​ത്ത്​ ഡെ​യി​ലി ദി​ന​പ​ത്ര​ത്തി​ലെ ഷ​ദാ​ദ് അ​ൽ മു​സ​ൽ​മി പ​റ​ഞ്ഞു. രോ​ഗ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്നു. അ​തോ​ടൊ​പ്പം ഒ​മാ​ൻ പോ​ലു​ള്ള രാ​ജ്യ​ത്തെ പ​ത്ര​പ്ര​വ​ർ​ത്ത​നം ഉ​ത്ത​ര​വാ​ദി​ത്ത പ​ത്ര​പ്ര​വ​ർ​ത്ത​ന​മാ​ണ്. ഊ​ഹാ​പോ​ഹ​ങ്ങ​ളോ കെ​ട്ടു​ക​ഥ​ക​ളോ അ​ല്ല.  മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ നേ​രി​ടു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം തേ​ടാ​ൻ കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള അ​വ​കാ​ശ​ത്തി​ന് മ​തി​ൽ​ക്കെ​ട്ടു​ക​ൾ ഇ​ല്ലെ​ന്ന്​ ഒ​മാ​നി​ലെ മ​റ്റൊ​രു മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ അ​ശോ​ക് പു​രോ​ഹി​ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ന്താ​രാ​ഷ്​​ട്ര കു​ത്ത​ക​വ​ത്​​ക​ര​ണം മ​റ്റു മേ​ഖ​ല​ക​ളെ​പ്പോ​ലെ ഈ ​രം​ഗ​വും പി​ടി​മു​റു​ക്കി​യ കാ​ല​ഘ​ട്ട​ത്തി​ൽ അ​ത്യ​ന്തം വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​ണ് ഇ​ന്ന​ത്തെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​മെ​ന്ന്​ റേ​ഡി​യോ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷി​ലി​ൻ പൊ​യ്യാ​ര പ​റ​യു​ന്നു. 

Tags:    
News Summary - world freedom day-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.