Posted On
date_range Updated On
date_range വാദി ബനി ഖാലിദിലെ ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ അടിയന്തര സഹായമെത്തിച്ചു
മസ്കത്ത്: മഴമൂലം വാദി ബനി ഖാലിദിൽ ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്കുള്ള സഹായ ദൗത്യം വിജയകരമായി പൂർത്തിയാക്കി റോയൽ ഒമാൻ പൊലീസ് എവിയേഷൻ യൂനിറ്റ്. വടക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ അവേദ്, അൽ ഷബിക എന്നീ ഗ്രാമങ്ങളിലേക്കാണ് ആവശ്യമായ സാധനങ്ങൾ എത്തിച്ചത്. മഴവെള്ളം കുത്തിയൊലിച്ച് ഗതാഗത സൗകര്യങ്ങൾ തടസ്സപ്പെട്ട സാഹചര്യത്തിലും അവശ്യ സാധനങ്ങൾ ഗ്രാമവാസികൾക്ക് ലഭ്യമാക്കാൻ ഈ ദൗത്യം സഹായിച്ചതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.