മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ചാപ്റ്ററിെൻറ പ്രവർത്തനോദ്ഘാടനം വ്യാഴാഴ്ച നടക്കും. വൈകുന്നേരം ഏഴിന് റൂവി ഹൈസ്ട്രീറ്റിലുള്ള ഗോൾഡൻ തുലിപ് ഹെഡിങ്ടൺ ഹോട്ടലിൽ ആരംഭിക്കുന്ന ‘ഒമാൻ മീറ്റ്’ ഇന്ത്യൻ അംബാസഡർ മുനു മഹാവർ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ വി.കെ. പ്രകാശ് പ്രത്യേക അതിഥിയായിരിക്കുമെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലയാളികൾക്കിടയിലെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനവും പരസ്പര സഹകരണവും സഹായവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കൂട്ടായ്മയാണ് വേൾഡ് മലയാളി ഫെഡറേഷൻ. ഉദ്ഘാടന പരിപാടിയിൽ ഇന്ത്യൻ സോഷ്യൽക്ലബ് ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ വിശിഷ്ടാതിഥിയായിരിക്കും.
പ്രസിഡൻറ് ഡോ. ജെ. രത്നകുമാർ അധ്യക്ഷത വഹിക്കും. പ്രഥമ മലയാള ഭാഷ ശ്രേഷ്ഠ പണ്ഡിത പുരസ്കാരം പയ്യന്നൂർ മലയാള ഭാഷാ പാഠശാല ഡയറക്ടർ ടി.പി ഭാസ്കര പൊതുവാളിന് സമർപ്പിക്കും. പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് ഡോ. വി.ടി. വിനോദിനെ ആദരിക്കും. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവൽ, വേൾഡ് മലയാളി ഫെഡറേഷൻ എക്സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങളായ ആനി ലിബു, ഗിരീഷ് ബാബു, മുഹമ്മദ് കായംകളും എന്നിവർ ആശംസകൾ അർപ്പിക്കും. തിരുവാതിര, ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ്, ഗാനം, സെമി ക്ലാസിക്കൽ നൃത്തം എന്നിവക്ക് പുറമെ പ്രണവ് ലിജുവിെൻറ മെൻറലിസം പ്രകടനവും ഉണ്ടാകും.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവരുടെ പുനരധിവാസത്തിനുള്ള മാർഗനിർദേശങ്ങൾ, ആത്മഹത്യയടക്കം സാമൂഹിക വിപത്തുകൾക്കെതിരായ ബോധവത്കരണം തുടങ്ങി ഒമാനിലെ മലയാളി സമൂഹത്തിെൻറ ഉന്നമനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ പ്രവർത്തനത്തിലാകും വേൾഡ് മലയാളി ഫെഡറേഷൻ ശ്രദ്ധയൂന്നുകയെന്ന് പ്രസിഡൻറ് ഡോ. രത്നകുമാർ പറഞ്ഞു. വൈസ് പ്രസിഡൻറ് ജോസഫ് വലിയവീട്ടിൽ, ജനറൽ സെക്രട്ടറി മുഹമ്മദ് വാണിമേൽ, മീഡിയ കോഒാഡിനേറ്റർ സുധാ രാധിക, ജോ. സെക്രട്ടറിമാരായ മധുമതി നന്ദകിഷോർ, ഉല്ലാസ് ചന്ദ്രൻ, ട്രഷറർ സുനിൽകുമാർ എന്നിവർക്ക് ഒപ്പം ടി.പി ഭാസ്കര പൊതുവാളും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.