മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ വാദി ബനി ഖാലിദ് വിലായത്തിലെ മലയോര റോഡ് പദ്ധതി 74 ശതമാനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഒമ്പതു കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിക്ക് 13 മില്യൺ ഒമാനി റിയാലിൽ അധികം ചെലവാണ് കണക്കാക്കുന്നത്. വാദി ബനി ഖാലിദ് പൊലീസ് സ്റ്റേഷനു സമീപമുള്ള മനാഖ് പ്രദേശത്ത് നിന്ന് ആരംഭിച്ച് വിലായത്തിന്റെ മധ്യഭാഗത്തുള്ള മുജൈരി ഗ്രാമത്തിൽ അവസാനിക്കുന്നതാണ് റോഡ്. ഈവർഷം മൂന്നാം പാദത്തിൽ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാദി ബനി ഖാലിദ് വിലായത്തിന് ഒരു ബദൽ മാർഗമായി ഈ റോഡ് ഉപയോഗിക്കാനാവും. 3.5 മീറ്റർ വീതിയുള്ള രണ്ട് പാതകളാണ് റോഡിനുള്ളത്. മഴക്കാല സുരക്ഷ ഉറപ്പാക്കാൻ ബോക്സ് കൾവർട്ടുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.