റൂവി സുന്നി സെൻ്റർ ഓഫീസിൽ നടന്ന സൂപ്പർവൈസർമാർക്കുള്ള പരിശീലനത്തിൽനിന്ന്

ഒമാനിൽ സമസ്ത പൊതുപരീക്ഷ വെള്ളി, ശനി ദിവസങ്ങളിൽ

മസ്‌കത്ത്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ നടക്കുന്ന പൊതുപരീക്ഷ ഒമാനിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. മസ്‌കത്ത് റെയ്ഞ്ചിലെ 32 മദ്രസകളിലെ അഞ്ച്, ഏഴ്, 10, 12 ക്ലാസുകളിലെ 407 കുട്ടികൾ 24 സെന്ററുകളിലായി പരീക്ഷ എഴുതും. 28 സൂപ്പർവൈസർമാരെ നിയമിച്ചതായി അധികൃതർ അറിയിച്ചു. റൂവി സുന്നി സെൻ്റർ ഓഫീസിൽ നടന്ന സൂപ്പർവൈസർമാർക്കുള്ള പരിശീലനം എസ്.ഐ.സി ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് അൻവർ ഹാജി ഉദ്ഘാടനം ചെയ്തു. മസ്‌കറ്റ് റെയ്ഞ്ച് വർക്കിങ് പ്രസിഡൻ്റ് യൂസുഫ് മുസ്‍ലിയാർ, മോയിൻ ഫൈസി ,പരീക്ഷാ ബോർഡ് ചെയർമാൻ ഇമ്പിച്ചി അലി മുസ്‍ലിയാർ തുടങ്ങിയവർ പ​ങ്കെടുത്തു. സമസ്ത ശതാബ്ദി സമ്മേളനത്തോടനുബന്ധിച്ച് മസ്കത്ത് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നടത്തിയ ക്വിസ് മൽസര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. വർക്കിങ് സെക്രട്ടറി മുസ്തഫ നിസാമി സ്വാഗതവും അബ്ദുല്ല യമാനി നന്ദിയും പറഞ്ഞു.

Tags:    
News Summary - All public exams in Oman are on Fridays and Saturdays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.