മത്ര: ഫുട്ബാൾ ആരാധകരുടെയും പ്രവാചകരുടെയും പ്രതീക്ഷകൾ തെറ്റിച്ചാണ് ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങൾ മുന്നേറുന്നത്. ചാമ്പ്യന്മാരായ ജര്‍മനി മെക്സികോയോട് തോറ്റതും കിരീട സാധ്യതയുള്ള അര്‍ജൻറീന, ബ്രസീല്‍, സ്പെയിൻ, പോര്‍ച്ചുഗല്‍ തുടങ്ങിയ വമ്പന്മാർ സമനിലക്കുരുക്കിലകപ്പെട്ടതും റഷ്യൻ ലോകകപ്പിനെ വ്യത്യസ്ഥമാക്കുന്നു. വമ്പന്മാർ ആദ്യറൗണ്ടുകളില്‍ അനായാസ വിജയം നേടുന്ന പതിവ് കാഴ്ച ഇക്കുറിയില്ല. ഞായറാഴ്ച നടന്ന ശ്രദ്ധേയമായ രണ്ട് മത്സരങ്ങളും ആരാധകരെ നിരാശരാക്കി.
ബ്രസീലും അർജൻറീനയും കഴിഞ്ഞാൽ ഏറ്റവുമധികം ആരാധകരുള്ള ടീമാണ് ജർമനി. മെക്സിക്കന്‍ തിരമാലകളുടെ കടന്നുകയറ്റത്തില്‍ ജര്‍മനിയുടെ പരിചയസമ്പത്ത് ഒലിച്ചു പോവുകയായിരുന്നു. അതേസമയം സ്വിറ്റ്സർലൻഡിനോടുള്ള സമനില ബ്രസീൽ ഫാന്‍സുകാര്‍ക്ക് വലിയ നിരാശ സമ്മാനിച്ചു. അര്‍ജൻറീനിയൻ ആരാധകരാകെട്ട, സ്വിറ്റ്സർലൻഡിനോട് ബ്രസീല്‍ വഴങ്ങിയ സമനിലയില്‍ ആശ്വസിക്കുകയാണ്.
നിർഭാഗ്യവും മോശം റഫറിയിങ്ങുമാണ് സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ ബ്രസീലിന് വിനയായതെന്ന് മഞ്ഞപ്പടയുടെ കടുത്ത ആരാധകനായ സഈദ് ശ്രീകണ്ഡപുരം പറയുന്നു. കളിയുടെ എല്ലാമേഖലയിലും ആധിപത്യം ബ്രസീലിനായിരുന്നു. ബ്രസീലിന് അര്‍ഹതപ്പെട്ട പെനാള്‍ട്ടി റഫറി അനുവദിച്ചില്ല. നെയ്മറെ ഫൗളിലൂടെ പരിക്കേല്പ്പിക്കുന്ന സ്വിസ് തന്ത്രവും വിജയം തടഞ്ഞതായി സഈദ് പറയുന്നു.
അര്ജൻറീനയെപ്പോലെ ഫിഫ റാങ്കിങ്ങില്‍ 19ാം സ്ഥാനമുള്ള െഎസ്ലൻഡിനോടല്ല വിയര്‍ത്തത്, മറിച്ച് ആറാം സ്ഥാനത്തുള്ള തുല്യ ശക്തികളായ സ്വിസിനോടാണ് പൊരുതിയതെന്നും സഈദ് ഒാർമിപ്പിക്കുന്നു. ബ്രസീല്‍ ആരാധകനാണെങ്കിലും ഇക്കളി കളിച്ചാല്‍ ഫൈനലിലെത്തില്ലെന്നാണ് മാഹി സ്വദേശി സുമേഷിെൻറ വിലയിരുത്തല്‍. പെരുമയില്ലാത്ത ചെറിയ ടീമുകൾ കറുത്ത കുതിരകളാകാന്‍ സാധ്യതയുള്ള ലോക കപ്പാണ് 2018ലേതെന്നും സുമേഷ് പ്രവചിക്കുന്നു.
എതിരാളികളില്‍നിന്ന് പന്ത് കാല്ക്കലാക്കുന്നതില് ബ്രസീൽ അസാമാന്യ പാടവം പുറത്തെടുത്തെന്നാണ് സുമേഷിെൻറ അഭിപ്രായം. ചാട്ടുളിപോലെ എതിര് ഗോള്‍മുഖത്തേക്ക് പാഞ്ഞുകയറുന്നതിലും മികവുകാട്ടിയ ബ്രസീലിയൻ ശൈലി കാണികളില്‍ ലാറ്റിനമേരിക്കന്‍ ഫുട്ബാൾ സൗന്ദര്യം പകരുന്നതായിരുന്നെന്നും സുമേഷ് പറഞ്ഞു.
ഏതായാലും മെസ്സിയെ ട്രോള്‍ മഴയില്‍ മുക്കിയവര്‍ നെയ്മറെയും വിട്ടില്ല. ഭാവാഭിനയത്തിനുള്ള ഇത്തവണത്തെ ഓസ്കർ നെയ്മര്‍ക്ക് എന്നതാണ് നെയ്മറുടെ ഇടക്കിടെയുള്ള വീഴ്ചയെ പറ്റിയുള്ള ട്രോള്‍! ഫിറ്റല്ലെന്ന് കോച്ചുതന്നെ തുറന്നുപറഞ്ഞ നെയ്മര്‍ അനാവശ്യമായി ഹോള്‍ഡ് ചെയ്തുവെച്ച് ഫൗളുകള്‍ വിളിച്ചുവരുത്തുകയായിരുന്നു. ഫോമിലല്ലാത്ത നെയ്മര്‍ ദുര്‍ബലമായ ഫ്രീ കിക്കുകള്‍ നടത്തിയത് ബ്രസീലിയൻ കളിയുടെ ഒഴുക്കിനെ സാരമായി ബാധിച്ചതായും കളിയാരാധകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.