പ്രതീകാത്മക ചിത്രം
രുചി മേളം ഫുഡ് ആൻഡ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ 30ന് സുഹാറിൽ
സുഹാർ: സുഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30ന് രുചി മേളം 2026 ഫുഡ് ആൻഡ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. വൈകിട്ട് ആറു മുതൽ സുഹാർ ഹംബാറിലുള്ള വിമൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളുടെ വിവിധ സ്റ്റാളുകൾ, കലാ പരിപാടികൾ എന്നിവ അരങ്ങേറും. ഗായകരായ നിതീഷ് മേനോൻ, ധന്യ കൃഷ്ണദാസ്, ആവണി കൃഷ്ണ എന്നിവർ നയിക്കുന്ന ഗാനമേള, സുഹാറിലെ വിവിധ മ്യൂസിക് സ്കൂളുകൾചേർന്നൊരുക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടും. സുഹാർ ഇടവക വികാരി ഫാദർ സജു പാടാച്ചിറ, ട്രസ്റ്റി മിന്റു പി മാത്യൂസ്, സെക്രട്ടറി സുനിൽ ഡി ജോർജ്, കോൺവീനർസ് ആയ ഷാജി വർഗീസ്, സിബു ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് പരിപാടിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.