മസ്കത്ത്: മേയ് 23 മുതൽ 30 വരെ ഉഗാണ്ടയിൽ നടക്കുന്ന െഎ.സി.സി വേൾഡ് ക്രിക്കറ്റ് ലീഗ് മൂന്നാം ഡിവിഷൻ മത്സരങ്ങൾക്കായുള്ള ഒമാൻ ടീം പ്രഖ്യാപിച്ചു. ഈ സീസണിൽ ഫോം ഔട്ടിെൻറയും പരിക്കിെൻറയും പിടിയിലമർന്ന് നിറം മങ്ങിപ്പോയിരുന്ന മലയാളി ഓപണർ അരുൺ പൗലോസിനെ അവസാന ലീഗ് മത്സരങ്ങളിലെ ശക്തമായ തിരിച്ചുവരവിെൻറ അടിസ്ഥാനത്തിൽ ടീമിൽ നിലനിർത്തി. പാസേജ് ടു ഇന്ത്യക്കെതിരെ നേടിയ 90 റൺസും സിൻഹക്കെതിരെ നേടിയ 51 റൺസും ദേശീയ ടീമിലെ സ്ഥാനം നിലനിർത്താൻ നിർണായകമായി. ഒമാൻ ദേശീയ ടീമിൽ ഇടം നേടിയ ആദ്യ മലയാളി താരമാണ് ഈ ആലുവക്കാരൻ. ഒട്ടേറെ മത്സരങ്ങളിൽ ഒമാൻ ദേശീയ ടീമിനെ നയിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സുൽത്താൻ അഹ്മദ് ടീമിനെ നയിക്കും. ഇവരെ കൂടാതെ സീഷാൻ
മഖ്‌സൂദ്, അജയ് ലാൽ ചേട്ട, കാവർ അലി, സുഫ്‌യാൻ മഹ്‌മൂദ്, നസീം ഖുശി, മുഹമ്മദ് നദീം, ബിലാൽ ഖാൻ, ആഖിബ് ഇല്യാസ്, ജതീന്ദർ സിങ്, ട്വിങ്കിൾ ഭണ്ഡാരി, മുനിസ് അൻസാരി, നൂറുൽ റിയാസ് എന്നിവരാണ് 14 അംഗ ടീമിലെ മറ്റു താരങ്ങൾ. അമേരിക്ക, കാനഡ, ഉഗാണ്ട, സിംഗപ്പൂർ, മലേഷ്യ എന്നിവയാണ് ടൂർണമെൻറിൽ മാറ്റുരക്കുന്ന മറ്റു ടീമുകൾ. മേയ് 23ന് അമേരിക്കയുമായാണ് ഒമാെൻറ ആദ്യ മത്സരം.24ന് കാനഡ, 26ന് ഉഗാണ്ട, 27ന് സിംഗപ്പൂർ, 29 ന് മലേഷ്യ എന്നിവരുമായാണ് തുടർ മത്സരങ്ങൾ. ശ്രീലങ്കക്ക് ആദ്യ ടെസ്റ്റ് വിജയം നേടിക്കൊടുത്ത മുൻ ശ്രീലങ്കൻ നായകൻ ദുലീപ് മെൻഡിസ് കോച്ച് ആയി സ്ഥാനമേറ്റെടുത്ത ശേഷം അദ്ഭുതകരമായ ഉയർച്ച നേടിയ ഒമാൻ ദേശീയ ടീം നിറഞ്ഞ വിജയ പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.