വിസ്മയ കാഴ്ചകളു​മായി അമീറാത്തിൽ നസീം സർക്കസ്

മസ്കത്ത്​: വിസ്മയ കാഴ്ചകളും സാഹസിക പ്രകടനങ്ങളുടെയും ​ചെപ്പ്​ തുറന്ന്​ അമീറാത്ത് പബ്ലിക്ക് പാര്‍ക്കില്‍ അൽ നസീം സർക്കസിന്​ തുടക്കമായി. 16 ദിവസങ്ങളിലായി ഇവിടെ പ്രദർശനം നടക്കും. ഇതിന്​ ശേഷം 40 ദിവസം സലാലയിലായിരിക്കും സർക്കസ്​. എട്ട്​ റിയാലാണ്​ പ്രവേശന ഫീസ്​. വൈകുന്നേരം നാല്​ മണിക്ക് ആരംഭിക്കന്ന പരിപാടിയിൽ ഓരോ ദിവസവും രണ്ട് ഷോകൾ ഉണ്ടാകും.

സിംഹങ്ങൾ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ പ്രദർശനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളുമാണ്​ കാണികൾക്കായി ഒരുക്കിയിരിക്കുന്നത്​. പരിശീലകൻ മുഹമ്മദ് അലി കഹ്‌റാമാനി വിവിധ മൃഗങ്ങളുമായി ചേർന്ന്​ നടത്തുന്ന പ്രകടനം പുത്തൻ കാഴ്ചയായിരിക്കും സമ്മാനിക്കുക. അക്രോബാറ്റിക് ടീമുകളുടെ പ്രകടനങ്ങൾ പരിപടിക്ക്​ മാറ്റ്​ കൂട്ടൂന്നതാണെന്ന്​ അൽ നസീം ഗ്രൂപ്പ് അധികൃതർ പറഞ്ഞു.


ഗ്രൂപ്പിന്റെ സി.ഇ.ഒ ഡോ മുസാബ് അൽ ഹിനായിയുടെ ആശയമാണ് പരിപാടി. മൃഗശാലയും വാട്ടർ പാർക്കും ഉൾപ്പെടുന്ന ബിലാദ് സീത് ഗ്രാമത്തിലെ അൽ നസീം പാർക്ക് ബഹ്‌ലയുടെ ഉടമയാണ് അദ്ദേഹം. ഏറ്റവും വലിയ വാട്ടർ പാർക്ക് സലാലയിൽ ഉടൻ തുറക്കാനും പരിപാടിയുണ്ട്. നിരവധി രാജ്യങ്ങൾ സന്ദർശിക്കുന്ന വേളയിൽ അവിടുത്തെ ടൂറിസം പദ്ധതികൾ പര്യവേക്ഷണം ചെയ്യാറുണ്ട്​.

ഇതിൽ സവിശേഷതകൾ തോന്നുന്നവ രാജ്യത്തെ വിനോദസഞ്ചാരത്തെ പിന്തുണക്കുന്നതിനായി യാഥാർഥ്യമാക്കാറുണ്ട്​​. സർക്കസ്​ എന്‍റ മുൻഗണനകളിൽ​പെട്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നാണ്​ അക്രോബാറ്റിക് ട്രൂപ്പുകളും കലാകാരന്മാരെ തെര​ഞ്ഞെടുത്തിരിക്കുന്നത്​.

Tags:    
News Summary - world champion trainer Muhammad Ali Kahramani in Al Naseem Circus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.