സലാല: നാടണയാൻ പ്രയാസപ്പെടുന്നവർക്ക് വെൽഫെയർ ഫോറം സലാല നൽകുന്ന നാലാമത്തെ സൗജന്യ ടിക്കറ്റ് പാലക്കാട് മണ്ണാർക്കാട് സ്വദേശി അബ്ദുൽ റഷീദിന് നൽകി. വ്യാഴാഴ്ച വൈകീട്ടുള്ള കെ.എം.സി.സി ചാർട്ടർ വിമാനത്തിൽ യാത്രചെയ്യുന്ന റഷീദിെൻറ ടിക്കറ്റിനുള്ള തുക വെൽഫെയർ ഫോറം സലാല നൽകി. ചടങ്ങിൽ വെൽഫെയർ ഫോറം സലാല ആക്ടിങ് പ്രസിഡൻറ് തഴവ രമേഷ്, ജനറൽ സെക്രട്ടറി എ.കെ.വി. ഹലീം, ട്രഷറർ മൻസൂർ നിലമ്പൂർ എന്നിവർ പങ്കെടുത്തു. അദ്ദേഹത്തിനുള്ള സ്നേഹോപഹാരം തഴവ രമേഷ് കൈമാറി.
കഴിഞ്ഞ മൂന്നു മാസത്തോളമായി റഷീദ് ജോലി ചെയ്തുവരുന്ന കഫറ്റീരിയ അടഞ്ഞുകിടക്കുകയാണ്. ശമ്പളവും ജോലിയുമില്ലാതെ മൂന്നു മാസമായി റൂമിൽ കഴിഞ്ഞ അദ്ദേഹത്തിന് വെൽഫെയർ ഫോറവും സലാലയിലെ സാമൂഹിക പ്രവർത്തകരുമാണ് ആവശ്യമായ ഭക്ഷണവസ്തുക്കളും സഹായങ്ങളും നൽകിവന്നത്.
സുഹാറിലും സലാലയിലുമായി അഞ്ചു വർഷക്കാലം പ്രവാസജീവിതം നയിച്ച റഷീദിന് നാട്ടിൽ ഭാര്യയും മൂന്നു മക്കളുമുണ്ട്. പ്രായമായ മാതാപിതാക്കളുടെ അത്താണിയായ റഷീദിെൻറ മാതാവ് രോഗാവസ്ഥയിലുമാണ്. ജോലിയും വരുമാനവും നഷ്ടമായ മടക്കയാത്രക്ക് അവസരമൊരുങ്ങിയവരിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്കാണ് ടിക്കറ്റ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.