Posted On
date_range Updated On
date_range വയനാട് സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: വയനാട് പുഴമുടി പുതുശ്ശേരികുന്ന് സ്വദേശി അബ്ദുൽ സലാം കരിക്കാടൻ വെങ്ങപ്പള്ളി (47) ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ഒമാനിൽ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു.
വെള്ളിയാഴ്ച അർധ രാത്രിയാണ് മരണം. 20 വർഷമായി മത്രയിലെ ഡ്രീംലാൻഡ് ഇന്‍റർനാഷനൽ കമ്പനിയുടെ ചിഫ് ഫൈനാൻസ് ഓഫിസറായിരുന്നു. പിതാവ്: സൈതലവി, മാതാവ്: നഫീസ, ഭാര്യ: നൂഫൈസ. മക്കൾ: ഫാത്തിമ ഫർസാന (16), ഹംന ഫരീന (13), ഇഹ്സാൻ ഇബ്റാഹീം (8), എട്ട് മാസം പ്രായമായ ഫിദ ഫർസിയ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.