മസ്കത്ത്: മസ്കത്ത് നഗരസഭ സ്വകാര്യ കമ്പനിയുമായി സഹകരിച്ച് ഖുറം ബീച്ചിൽ സൗരോർജത്ത ാൽ പ്രവർത്തിക്കുന്ന മാലിന്യ നിക്ഷേപ പെട്ടികൾ സ്ഥാപിച്ചു. എൽ.ഇ.ഡി പരസ്യ പാനലുകളും ഇതിന് ഒപ്പമുണ്ട്. മാലിന്യം നിക്ഷേപത്തിനുള്ള സംവിധാനത്തിന് ഒപ്പം പരസ്യത്തിലൂടെ വരുമാനമുണ്ടാക്കാനുമുള്ള നൂതന പദ്ധതിയാണ് ഇതെന്ന് അധികൃതർ അറിയിച്ചു. ഫാനൂസ് അഡ്വർടൈസിങ് ഏജൻസിയുമായി ചേർന്നാണ് സംവിധാനം സ്ഥാപിച്ചത്.
ഖുറം ബീച്ചിൽ ഗ്രാൻറ് ഹയാത്ത് ഹോട്ടലിെൻറ പിന്നിലായാണ് ഇത്തരം 20 പെട്ടികൾ സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിക്ക് ജനങ്ങളിൽനിന്ന് ഏറെ പ്രശംസ നേടാൻ കഴിഞ്ഞിട്ടുണ്ട്. മാലിന്യങ്ങൾ നീക്കുന്നതിെൻറ ചുമതല കമ്പനിക്കായതിനാൽ മുനിസിപ്പാലിറ്റിക്ക് സാമ്പത്തിക ലാഭവുമാണ്. ഇൗ മാലിന്യപ്പെട്ടികൾ അടഞ്ഞതായതിനാൽ പരിസര മലിനീകരണം തടയാനും ദുർഗന്ധങ്ങൾ ഇല്ലാതാക്കാനും പദ്ധതി സഹായകമാണ്. അടഞ്ഞതായതിനാൽ മാലിന്യം നിക്ഷേപിക്കാൻ നിക്ഷേപകർക്ക് പേടകത്തിെൻറ അടുത്തേക്ക് േപാവേണ്ടി വരും. ഇതുവഴി മാലിന്യമിടാൻ വരുന്നവർ പരസ്യം സൂക്ഷ്മമായി വായിക്കുമെന്നും കമ്പനി അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.