മസ്കത്ത്: ഇന്ത്യൻ സ്കൂൾ മുളദ്ദ ഒഴികെയുള്ള ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ഞായറാഴ്ച വിദ്യാലയങ്ങളിലേക്ക്. ഷഹീൻ ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ചതിനാൽ മുളദ്ദ ഇന്ത്യൻ സ്കൂൾ ഒരാഴ്ച ശേഷമാണ് തുറക്കുക. ശഹീൻ ഭീഷണിയില്ലാത്തതിനാൽ സലാല ഇന്ത്യൻ സ്കൂൾ മുൻ തീരുമാന പ്രകാരം കഴിഞ്ഞ ആഴ്ച തുറന്ന് പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ തുറക്കേണ്ടിയിരുന്നത്. ഷഹീൻ ചുഴലിക്കാറ്റ് ഭീഷണിയെതുടർന്ന് തുറക്കൽ ഒരാഴ്ച നീട്ടിവെക്കുകയായിരുന്നു. ഇന്ത്യൻ സ്കൂൾ മുളദ്ദ ഒഴികെ മറ്റു വിദ്യാലങ്ങളെ ഷഹീൻ ബാധിച്ചിട്ടില്ല. 18 മാസത്തെ ഇടവേളക്ക് ശേഷം സ്കൂൾ പടി കാണുന്നതിെൻറ ത്രില്ലിലാണ് വിദ്യാർഥികൾ. വീടിെൻറ ചുമരുകൾക്കുള്ളിൽ അടച്ചുപൂട്ടിയ ഒന്നരവർഷക്കാലത്തെ വീർപ്പുമുട്ടലിൽനിന്നുള്ള മോചനം കൂടിയാണിത്. േഫാണിലും കമ്പ്യൂട്ടറിലും നടക്കുന്ന സ്കൂൾ ക്ലാസുകൾ പല കുട്ടികളിലും മടുപ്പുളവാക്കി തുടങ്ങിയിരുന്നു. ഒാൺലൈനിൽ മാത്രം കണ്ടിരുന്ന അധ്യാപകരെയും അടുത്ത കൂട്ടുകാരെയും നേരിൽകാണുന്നതിൻെറ ആവേശം കൂടി കുട്ടികളിലുണ്ട്. പല സ്കൂളുകളിലും പത്തും 12ഉം ക്ലാസുകളാണ് ഇന്ന് പുനരാരംഭിക്കുന്നത്. ഇവർക്ക് ഏതാനും ദിവസത്തെ ക്ലാസുകൾ മാത്രമാണ് ബാക്കിയുള്ളത്. പല സ്കൂളുകളിലും അടുത്തുതന്നെ റിവിഷൻ ക്ലാസുകളും അതിനുശേഷം സ്റ്റഡി ലീവും ആരംഭിക്കും. ഇനി കിട്ടുന്ന ദിവസങ്ങൾ കുട്ടികൾക്ക് വിലപ്പെട്ടതാണ്. 12ാം ക്ലാസ് വിദ്യാർഥികളിൽ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസത്തിന് ഒമാൻ വിടുന്നവരാണ്. അതിനാൽ ഇനി കിട്ടുന്ന സമയം സഹൃദം ഉൗട്ടി ഉറപ്പിക്കുന്നതിനു കൂടി അവർ ഉപയോഗപ്പെടുത്തും. വർഷങ്ങളായി ഒന്നിച്ചു പഠിച്ചിരുന്നവരിൽ പകുതി േപർക്കു മാത്രമെ പലരെയും കാണാൻ കഴിയുകയുള്ളൂ. ഒരു ക്ലാസിൽ 20 പേർക്ക് മാത്രമാണ് ഇരിക്കാൻ അനുവാദം. കഴിഞ്ഞ വർഷം 12ാം ക്ലാസ് കുട്ടികൾക്ക് പരസ്പരം കാണാൻപോലും കാണാൻ കഴിയാതെ പിരിയേണ്ടിവന്നു. കഴിഞ്ഞവർഷം നേരിട്ടുള്ള യാത്രയയപ്പ് ചടങ്ങ് പോലും നടന്നിരുന്നില്ല. 10ാംക്ലാസ് പൂർത്തിയാക്കുന്ന നിരവധി പേരും ഇൗ വർഷം ഒമാൻ വിടുന്നവരാണ്. ഇത്തരക്കാർക്കും സ്കൂളിലെ വരുംനാളുകൾ പ്രധാനമാണ്. ക്ലാസ് ആരംഭിക്കുന്നതിൽ രക്ഷാകർത്താക്കൾക്ക് സമ്മിശ്ര പ്രതികരണമാണ്. സ്കൂൾ തുറക്കുന്നതോടെ അവരുടെ ഉത്തരവാദിത്തം വർധിക്കും. എന്നാൽ, കുട്ടികളെ സ്കൂളിൽ വിടുന്നതിൽ വലിയ വിഭാഗം വീട്ടമ്മമാർക്കും സന്തോഷമാണ്. കുട്ടികളെ സ്വീകരിക്കാൻ സ്കൂളുകളും തയാറായി. ഒമാൻ സർക്കാർ നിർദേശിച്ച എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്. ഇത് കുറ്റമറ്റതാക്കാനുള്ള തിരക്കിലാണ് സ്കൂൾ അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.