പാസ്​പോർട്ടിൽ വിസ സ്റ്റാമ്പിങ്​ നിർബന്ധമില്ല - റോയൽ ഒമാൻ പൊലീസ്

മസ്കത്ത്​: വിസ പുതുക്കുമ്പോൾ ഇനി പാസ്​​പോർട്ടിൽ സ്റ്റാമ്പിങ്​ നിർബന്ധമില്ലെന്ന്​ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) വ്യക്തമാക്കി. റോയൽ ഒമാൻ പൊലീസിനെ ഉദ്ധരിച്ച്​ പ്രാദേശിക മാധ്യമങ്ങളാണ്​ ഇക്കര്യം റിപ്പോർട്ട്​ ചെയ്തത്​. പാസ്‌പോർട്ടിലെ പരമ്പരാഗത വിസ സ്റ്റാമ്പ് ചെയ്യുന്നതിനുപകരം ഓൺലൈൻ പുതുക്കുന്നത്​ തുടങ്ങിയിരുന്നു. ഇത്​ സംബന്ധിച്ച്​ മലയാളികളടക്കമുള്ള താമസക്കാർ അന്വേഷണവുമായെത്തിയ പശ്ചാത്തലത്തിലാണ്​ ആർ.ഒ.പിയുടെ വിശദീകരണം.

ആഴ്ചകൾക്ക്​ മുമ്പ്​ വിവിധ ഗ​വ​ർണറേറ്റുകളൽ പ്രാബല്യത്തിൽവന്ന്​ തുടങ്ങിയ പുതിയ സമ്പ്രദായം വിസ സ്റ്റാമ്പിങ്​ പ്രകിയ എളുപ്പമാക്കാനുള്ളതാണെന്നും അത്​ കൂടുതൽ ഫല പ്രദമാക്കുമെന്നും റോയൽ ഒമാൻ പൊലീസ്​ വൃത്തങ്ങൾ പറഞ്ഞു. താമസക്കാരുടെ പുതുക്കുന്ന വിസ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്നത് നിർത്താനാണ് തീരുമാനം. പാസ്‌പോർട്ടിൽ സ്റ്റാമ്പിങ്​ ഉണ്ടോ ഇല്ലയോ എന്നത്​ വ്യക്തിക്ക് പ്രശ്നമല്ല. അയാൾക്​ യാത്ര ചെയ്യാനും താമസത്തിന്റെ തെളിവായും റസിഡന്റ് കാർഡ് സമർപ്പിക്കാൻ കഴിയുമെന്ന്​ ​പൊലീസ്​ ഉദ്യോഗസ്ഥൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

Tags:    
News Summary - Visa stamping is not mandatory in passport - Royal Oman Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.