ഒമാനും ഫിലിപ്പീൻസും കരാറിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: നയതന്ത്ര, പ്രത്യേക, സർവിസ് പാസ്പോർട്ട് ഉടമകൾക്ക് പരസ്പര വിസ ഒഴിവാക്കൽ കരാറിൽ ഒമാനും ഫിലിപ്പീൻസും ഒപ്പുവെച്ചു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ്. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടന്ന കൂടിക്കാഴ്ചയിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽബുസൈദിയും ഫിലിപ്പീൻസിന്റെ വിദേശകാര്യ സെക്രട്ടറി മരിയ തെരേസ ലസാറോയും ചേർന്നാണ് കരാറിൽ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.