മസ്കത്ത്: തൊഴിൽ നിയമ ലംഘനത്തിനെതിരെ കർശന നടപടി തുടർന്ന് മന്ത്രാലയം. മസ്കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ താമസ കെട്ടിടങ്ങളില്‍ മന്ത്രാലയം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ വെൽഫെയര്‍ വിഭാഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തി.
ലൈസൻസ് നേടാതെ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിരവധി പേർ പിടിയിലായി. വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവർ വാണിജ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ജൂണിൽ 774 പ്രവാസി തൊഴിലാളികളെ അധികൃതർ നാടുകടത്തിയിരുന്നു. ആകെ 461 പരിശോധന കാമ്പയിനുകളാണ് കഴിഞ്ഞ മാസം നടത്തിയത്.
അറസ്റ്റിലായവരിൽ 413 പേര് തൊഴിലുടമക്ക് പകരം മറ്റൊരാള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നവരായിരുന്നു. 13 പേര് അനുവദിക്കപ്പെട്ട ജോലിക്ക് പുറമെയുള്ള പ്രവൃത്തികളുമായിരുന്നു ചെയ്തിരുന്നത്. സ്വദേശികള്‍ക്ക് വേണ്ടി മാത്രം നീക്കിവെച്ച മേഖലകളില്‍ ജോലി ചെയ്ത 35 പേരും പിടിയിലായിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.