മെട്രോപൊളിറ്റൻസ് എറണാകുളത്തിന്റെ ആഭിമുഖ്യത്തിൽ റൂവിയിലെ ഗാലക്‌സി ഹാളിൽ

സൗഹൃദ ഇഫ്താർ സംഗമം

മെട്രോപൊളിറ്റൻസ് എറണാകുളം ഇഫ്താർ സംഘടിപ്പിച്ചു

മസ്കത്ത്: ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ മെട്രോപോളിറ്റൻസ് എറണാകുളം സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റൂവിയിലെ ഗാലക്‌സി ഹാളിൽ നടന്ന പരിപാടിയിൽ സമൂഹത്തിലെ നാനാ തുറകളിൽ പെട്ടവർ സംബന്ധിച്ചു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധഭീതിയുടെ സാഹചര്യത്തിൽ മേഖലയിൽ ജോലി ചെയ്തു ജീവിക്കുന്ന മലയാളികൾ അടക്കമുള്ള പ്രവാസികളുടെ ആശങ്ക സംഗമത്തിൽ പങ്കുവെച്ചു. എത്രയും വേഗം മേഖലയിൽ എത്രയും വേഗം സമാധാനം സാധ്യമാകട്ടെ എന്നു ആശംസിച്ചു.

പ്രസിഡന്റ് സിദ്ദിക്ക് ഹസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇൻഡ്യൻ സോഷ്യൽ ക്ലബ്ബ് മലയാളം വിങ്ങ് കൺവീനർ താജുദ്ദീൻ, കെ.എം.സി.സി പ്രതിനിധി നവാസ് ചങ്ങള, ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് അബ്ബാദ്, നായർ യൂനിറ്റി മസ്കത്ത് പ്രതിനിധി ഹരികുമാർ, പാലക്കാട് ജില്ലാ അസോ. പ്രതിനിധി ജഗദീഷ്, കോട്ടയം അസോ. ബാബു തോമസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ സ്വാഗതവും ജോയിന്റ് ട്രഷറർ റഫീഖ് മാഞ്ഞാലി നന്ദിയും പറഞ്ഞു.

ഇഫ്താർ സംഗമം കോഓഡിനേഷൻ ചെയർമാൻ ഫസൽ, കൺവീനർ ഫൈസൽ ആലുവ എന്നിവരുടെ നേതൃത്വത്തിൽ കൂട്ടായ്മയിലെ അംഗങ്ങൾ പരിപാടികൾ നിയന്ത്രിച്ചു. 

Tags:    
News Summary - Metropolitan Ernakulam organized Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.