മസ്കത്ത്​ റൂവിയിൽ നിർത്തിയിട്ട കാറിന്​ തീപിടിച്ചപ്പോ

മസ്കത്ത്​ റൂവിയിൽ നിർത്തിയിട്ട കാറിന്​ തീപിടിച്ചു

മസ്കത്ത്​: റൂവിയിൽ പാർക്ക്​ ചെയ്തിരുന്ന കാറിന്​ തീപിടിച്ചു. തീ ഉടൻ തന്നെ കെടുത്തിയതായി സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അറിയിച്ചു. എം.ബി.ഡി ഏരിയയിൽ ബുധനാഴ്ച ഉച്ചക്ക്​ 12 മണിയോടെയാണ്​ അപകടമുണ്ടായത്​. മസ്കത്ത്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയിലെ അഗ്​നിശമന​ സേനാംഗങ്ങൾ വിവരമറിഞ്ഞയുടൻ എത്തി തീയണച്ചു. സമീപത്ത്​ പാർക്ക്​ ചെയ്തിരുന്ന മറ്റ്​ വാഹനങ്ങളിലേക്ക്​ പടരും മുമ്പ്​ തീ കെടുത്താൻ കഴിഞ്ഞത്​ വൻ അപകടമാണ്​ ഒഴിവാക്കിയത്​. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന്​ അധികൃതർ അറിയിച്ചു.

Tags:    
News Summary - Vehicle catches fire in Ruwi Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.