മസ്കത്ത്: കല്യാൺ ജൂവലേഴ്സ് ദീപാവലി ആഘോഷത്തിനായി 'വേധ' എന്ന പേരിൽ കരവിരുതിൽ തീർത്ത പരമ്പരാഗത സ്വർണാഭരണങ്ങളുടെ പുതിയ ശേഖരം അവതരിപ്പിച്ചു. പ്രഷ്യസ് സ്റ്റോണുകളും സെമി പ്രഷ്യസ് സ്റ്റോണുകളും ചേർത്ത് മനോഹരമാക്കി സൂക്ഷ്മതയോടെ നിർമിച്ച സവിശേഷമായ ഈ ആഭരണങ്ങൾ പഴയകാല ഭംഗിയും പുതിയകാല ശൈലിയും ഉൾച്ചേരുന്നവയാണ്. പാരമ്പര്യത്തെ സ്വീകരിക്കാനും സാംസ്കാരിക കാര്യങ്ങളെ കാത്തുസൂക്ഷിക്കാനും കൈമാറി വരുന്ന ആഡംബര നിക്ഷേപമാകാനും കഴിയുന്നവയാണ് ഈ ആഭരണങ്ങൾ.
പരമ്പരാഗത രൂപകൽപനകൾക്കൊപ്പം നവീനമായ പ്രഷ്യസ് കട്ട് സ്റ്റോണുകളായ റൂബി, എമറാൾഡ്, സഫയർ, അൺകട്ട് ഡയമണ്ട് തുടങ്ങിയവ ഉൾപ്പെടുത്തിയതാണ് വേധ ആഭരണങ്ങൾ. നീണ്ട മാലകൾ, നെക്ലേസുകൾ, വളകൾ, കമ്മലുകൾ, മോതിരങ്ങൾ എന്നിങ്ങനെ നൂറിലധികം വ്യത്യസ്ത രൂപകൽപനകളിലായാണ് 'വേധ' ശേഖരം അവതരിപ്പിക്കുന്നത്.
കല്യാണിെൻറ വ്യത്യസ്തമായ ആഭരണനിരകൾക്കൊപ്പം സവിശേഷമായ വേധ ആഭരണ ശേഖരം കൂടി അവതരിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.
ഉപയോക്താക്കൾക്ക് ഉത്സവകാലം കൂടുതൽ പ്രകാശപൂർണമാകാൻ കല്യാൺ ജൂവലേഴ്സ് ദീപാവലി ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയി 25 ശതമാനം വരെ കാഷ്ബാക്ക് ലഭിക്കും. ഡയമണ്ട്, പ്രഷ്യസ് സ്റ്റോാൺ, അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം വരെയും കാഷ്ബാക്ക് ലഭിക്കും. കല്യാൺ ജൂവലേഴ്സിന്റെ ഒമാനിലെ എല്ലാ ഷോറൂമുകളിലും നവംബർ 30 വരെ ഈ ഓഫറുകൾ ലഭിക്കും.
കൂടാതെ, ഉപയോക്താക്കൾക്ക് സ്വർണ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് െപ്രാട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം.
ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവ് ഏതാണോ അതായിരിക്കും വിലയായി ഈടാക്കുക. സ്വർണത്തിെൻറ വില ലോക്ക് ചെയ്യുന്നതിനും ഭാവിയിൽ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങൾ ഒഴിവാക്കുന്നതിനും ഗോൾഡ് റേറ്റ് െപ്രാട്ടക്ഷൻ ഓഫർ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.