മസ്കത്ത്: 12ാം ക്ലാസ് വിദ്യാർഥികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് അടുത്ത ആഴ്ചകളിൽ ആരംഭിക്കുമെന്ന് മസ്കത്ത് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പുമായി ചേർന്നാണ് വാക്സിൻ നൽകുന്ന നടപടികൾ പൂർത്തിയാക്കുക.
നേരേത്ത അവസാന പരീക്ഷക്ക് മുമ്പായി 12ാം ക്ലാസ് വിദ്യാർഥികളുടെ കുത്തിവെപ്പ് പൂർത്തീകരിക്കുമെന്ന് ആരോഗ്യമന്ത്രി പ്രസ്താവിച്ചിരുന്നു. രാജ്യത്തെ മുഴുവൻ വ്യക്തികൾക്കും വാക്സിൻ ലഭ്യമാക്കുെമന്ന് പെരുന്നാൾ ദിനത്തിൽ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് പ്രസ്താവിച്ചിരുന്നു.
ഈ വർഷം അവസാനത്തോടെ 70 ശതമാനം പൗരന്മാർക്കും താമസക്കാർക്കും വാക്സിൻ നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്. അടുത്ത മാസം 15 ലക്ഷം പേർക്ക് വാക്സിൻ നൽകുമെന്ന് നേരത്തേ ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. വരും മാസങ്ങളിൽ ഘട്ടംഘട്ടമായി വിവിധ കമ്പനികൾ വാക്സിൻ ലഭ്യമാക്കുന്നതിനുള്ള കരാറിൽ സർക്കാർ ഒപ്പിട്ടുണ്ട്. ഇത് ലഭ്യമാകുന്ന മുറക്ക് വിവിധ ടാർഗറ്റ് ഗ്രൂപ്പുകൾക്ക് കുത്തിവെപ്പെടുക്കാനാകും.
നിലവിൽ പ്രായമായവർക്കും രോഗികൾക്കും പൊലീസ്, ആരോഗ്യ ഉദ്യോഗസ്ഥർക്കും മാത്രമാണ് നൽകുന്നത്. ജൂണിൽ 45 വയസ്സിന് മുകളിലുള്ളവർക്ക് നൽകും. അവസാന വർഷ പരീക്ഷക്ക് ഇരിക്കുന്ന 12ാം ക്ലാസ് വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകിയാണ് വാക്സിൻ നൽകാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.