ഒരു ദിവസത്തേക്ക് 3.200 റിയാൽ മാത്രം; മസ്കത്ത് വിമാനത്താവളത്തിൽ ഏകീകൃത പാർക്കിങ് സൗകര്യം

മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്കായി ആകർഷകമായ ഏകീകൃത പ്രതിദിന പാർക്കിങ് നിരക്ക് പ്രഖ്യാപിച്ച് ഒമാൻ എയർപോർട്ട്സ്. പുതിയ ഓഫർ പ്രകാരം യാത്രക്കാർക്ക് വിമാനത്താവളത്തിലെ പി1, പി2 പാർക്കിങ് സൗകര്യങ്ങൾ ഒരു ദിവസത്തേക്ക് വെറും 3.200 ഒമാനി റിയാൽ നിരക്കിൽ ഉപയോഗിക്കാം.

ആഗസ്റ്റ് 30 വരെയാണ് പ്രത്യേക ഓഫറിന്റെ കാലാവധി. യാത്ര പുറപ്പെടുന്നവർക്ക് കൂടുതൽ സൗകര്യപ്രദവും ആശ്വാസകരവുമായ പാർക്കിങ് ഒപ്ഷനുകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിമിതകാലത്തേക്കുള്ള ഈ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്രൊമോഷൻ വഴി വാഹന ഉടമകൾക്ക് പി1 അല്ലെങ്കിൽ പി2 പാർക്കിങ് ഏരിയകളിൽ ഏത് വേണമെങ്കിലും ഒരേ നിരക്കിൽ തെരഞ്ഞെടുക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.

നേരത്തെ, പി1, പി2 പാർക്കിങ് ഏരിയകളിൽ മണിക്കൂറടിസ്ഥാനത്തിലാണ് തുക ഈടാക്കിയിരുന്നത്. പി 1 ൽ ഒരു ദിവസത്തെ പരമാവധി തുക 3.200 ഒമാനി റിയാലും പി2 വിൽ പ്രതിദിന നിരക്ക് പരമാവധി 5.300 ഒമാനി റിയാലുമായിരുന്നു. രണ്ട് പ്രീമിയം ലോട്ടുകളിലും ആഗസ്റ്റ് 30 വരെ 3.200 റിയാലിൽ പാർക്കിങ് അനുവദിച്ചിരിക്കുകയാണ്. അതേസമയം ദീർഘകാല പാർക്കിംഗിനായുള്ള പി5, പി6 ലോട്ടുകളിൽ മറ്റു നിരക്കിലുള്ള മറ്റ് ഓഫറുകളും ലഭ്യമാണ്.

Tags:    
News Summary - മസ്കത്ത് വിമാനത്താവളത്തിൽ ഏകീകൃത പാർക്കിങ് സൗകര്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.