Posted On
date_range Updated On
date_range ഒമാനിൽ 2,900 ലധികം സ്ഥാപനങ്ങളിൽ തൊഴിൽ മന്ത്രാലയത്തിന്റെ മിന്നൽ പരിശോധന
മസ്കത്ത്: തൊഴിലിടങ്ങളിലെ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാൻ തൊഴിൽ മന്ത്രാലയം രാജ്യത്തുടനീളം 2,915 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. സുരക്ഷിതവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ മന്ത്രാലയം തുടർച്ചയായി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ വിപുലമായ പരിശോധന.
വിവിധ ഗവർണറേറ്റുകളിലായി നടന്ന ഈ പരിശോധനകൊണ്ട് 10,873 തൊഴിലാളികൾക്ക് ഗുണം ലഭിച്ചതായി മന്ത്രാലയം അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിനൊപ്പം, തൊഴിലാളികൾക്കിടയിലും തൊഴിലുടമകൾക്കിടയിലും അവബോധം വളർത്തുന്നതിനായി 1,739 ബോധവൽക്കരണ സന്ദർശനങ്ങളും അധികൃതർ നടത്തി.
മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, പരിശോധനകളിൽ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് 66 റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.