Posted On
date_range Updated On
date_range പുതിയ ഇവന്റ് ഐഡിയകളുണ്ടോ? മസ്കത്ത് നൈറ്റ്‌സിലേക്ക് അവസരം
മസ്‌കത്ത്: മസ്കത്ത് നൈറ്റ്‌സ് 2026ന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുന്നതിനായി കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പുതിയ ആശയങ്ങൾ ക്ഷണിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി.
പരിപാടിയുടെ ആശയം, നടത്തിപ്പ് രീതി, പ്രവർത്തന പദ്ധതി എന്നിവ ഉൾപ്പെടുന്ന നിർദേശങ്ങളാണ് സമർപ്പിക്കേണ്ടത്. പരിപാടിയുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റ് വിവരങ്ങളും നിർദേശത്തോടൊപ്പം നൽകാം.ഇവന്റ് മാനേജ്‌മെന്റ്, പരിപാടി സംഘാടനം തുടങ്ങിയ മേഖലകളിൽ പരിചയമുള്ള കമ്പനികൾക്കും പുതിയ ആശയങ്ങളുള്ളവർക്കും നിർദേശങ്ങൾ സമർപ്പിക്കാം.സെപ്റ്റംബർ 24നകം നിർദേശങ്ങൾ salim.s.aljabri@mm.gov.om എന്ന ഇമെയിൽ വിലാസത്തിൽ നൽകണം. ലഭിക്കുന്ന നിർദേശങ്ങൾ സാങ്കേതിക സമിതി പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.