ഐ.സി.എസ് മസ്കത്ത് ഘടകം സംഘടിപ്പിച്ച മീലാദ് കാമ്പയിന്റെ സമാപന ചടങ്ങ്

ഐ.സി.എസ് മസ്കത്ത് മീലാദ് കാമ്പയിന് ഉജ്വല സമാപനം

മസ്കത്ത്: കഴിഞ്ഞ ഒരു മാസത്തിലേറെയായി ഐ.സി.എസ് മസ്കത്ത് ഘടകം സംഘടിപ്പിച്ച മീലാദ് കാമ്പയിന് അൽ ഖൂദിൽ സമാപനമായി. ‘മാനവികത: തിരുനബിയാണ് മാനദണ്ഢം’ എന്ന പ്രമേയത്തിൽ മസ്കത്തിന്റെ വിവിധ ഭാഗങ്ങളിൽ മീലാദ് പരിപാടികൾ നടന്നു. അൽ ഖൂദ് ഗ്രിൽ ഹൗസിൽ നടന്ന കാമ്പയിൻ സമാപന സമ്മേളനം ഖാസിം തങ്ങൾ ആന്ത്രോത്ത് ഉദ്ഘാടനം ചെയ്തു. ഹസൻ സഖാഫ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ശാഫി മമ്പാട് സ്വാഗതം പറഞ്ഞു.

കുഞ്ഞമ്മദ് ചാത്തോത്ത് അധ്യക്ഷത വഹിച്ചു. അബ്ദുല്ല വഹബി വല്ലപ്പുഴ, അസീം മന്നാനി, അൻസിൽ, ഹുസൈൻ സഖാഫി ആശംസ നേർന്നു. നെസ്റ്റോ, ഹുബ്ബു റസൂൽ, ത അ ലീമുൽ ഖുർആൻമദ്രസ്സ എന്നീ സംഘങ്ങൾ സംഘടിപ്പിച്ച ദഫ് പ്രദർശനം ആവേശകരമായി. സുഹൈൽ കാളികാവ്, അബുബക്കർ തുടി മുട്ടി , മിഥ് ലാജ് വല കെട്ട്, മുഹമ്മദ് ഷാ മടിയൂർ, അജ്മൽ, അൻഷിദ് വഹബി ആമയൂർ, യൂനുസ് വഹബി വലകെട്ട് നേതൃത്വം നൽകി. പൊതു പരീക്ഷാ വിജയി കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടന്നു. ജാബിർ എളയം നന്ദി പറഞ്ഞു.

Tags:    
News Summary - ICS Muscat Milad Campaign concludes brilliantly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.