അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരെ ആർ.ഒ.പി നടപടിയെടുത്തപ്പോൾ
മസ്കത്ത്: സുരക്ഷിതമല്ലാത്ത യാത്രാഗതാഗതത്തിനെതിരെ കർശന നടപടിയുമായി റോയൽ ഒമാൻ പൊലീസ്. അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകാൻ സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്ന ഒന്നിലധികം ഡ്രൈവർമാരെ റോയൽ ഒമാൻ പൊലീസ് പിടികൂടി. അൽ വുസ്ത ഗവർണറേറ്റിലാണ് സുരക്ഷിതമല്ലാത്ത യാത്രാഗതാഗതത്തിനെതിരെ ആർ.ഒ.പി കർശന നടപടി സ്വീകരിച്ചത്.
സ്വകാര്യ, ലൈസൻസില്ലാത്ത വാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകുന്നതിന് അനുവാദമില്ല. നിയമലംഘനങ്ങൾ പൊതുസുരക്ഷക്ക് ഗുരുതരമായ അപകടങ്ങൾ സൃഷ്ടിക്കുന്നതാണ്. നിയമലംഘകർക്കെതിരെ ഉദ്യോഗസ്ഥർ നിയമനടപടി സ്വീകരിച്ചതായി റോയൽ ഒമാൻ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.