മസ്കത്ത്: രാജ്യത്ത് അനധികൃത ഡ്രോൺ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി സിവിൽ ഏവിയേഷൻ അതോറിറ്റി(സി.എ.എ). ആവശ്യമായ പെർമിറ്റുകൾ നേടാതെ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതും നിരോധിതമോ അനധികൃതമോ ആയ പ്രദേശങ്ങളിൽ അവ ഉപയോഗിച്ചതും ഉൾപ്പെടെ, സമീപകാലത്ത് ഡ്രോണുകളുടെ നിരവധി ക്രമരഹിതമായ ഉപയോഗങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി.
ഇത് ഗുരുതരമായ സുരക്ഷാ അപകടസാധ്യതകൾ സൃഷ്ടിക്കുന്നുണ്ടെന്നും ഒമാനി വ്യോമാതിർത്തി ചട്ടങ്ങളുടെ ലംഘനമായി ഇത് കണക്കാക്കപ്പെടുന്നുവെന്നും അതോറിറ്റി പറഞ്ഞു. എല്ലാ ഡ്രോൺ ഉപയോക്താക്കളും അംഗീകൃത നിയന്ത്രണങ്ങൾ പൂർണമായി പാലിക്കണമെന്നും, ആവശ്യമായ ലൈസൻസുകൾ നേടണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.