പോർചുഗലിലെ ലിസ്ബണിൽ നടക്കുന്ന യു.എൻ മഹാസമുദ്ര സമ്മേളനത്തിൽ പങ്കെടുക്കുന്ന ഒമാൻ പ്രതിനിധികൾ
മസ്കത്ത്: പോർചുഗലിലെ ലിസ്ബണിൽ നടക്കുന്ന യു.എൻ മഹാസമുദ്ര സമ്മേളനത്തിൽ പങ്കാളികളായി ഒമാനും. സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ പ്രതിനിധിയായി പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ അലി അൽഅംരിയാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനം ജൂലൈ ഒന്നുവരെ തുടരും. ലോകത്തിലെ സമുദ്രങ്ങൾ, കടലുകൾ, സമുദ്ര വിഭവങ്ങൾ എന്നിവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും മറ്റുമുള്ള കാര്യങ്ങളാണ് സമ്മേളനം ചർച്ചചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.