മസ്കത്ത്: ഒമാന്‍റെ നിരത്തുകളിൽ സേവനം നടത്താൻ ഇനി ഉബര്‍ ടാക്‌സിയും. വിവിധ രാജ്യങ്ങളിലായി 900 നഗരങ്ങളില്‍ സേവനം നടത്തുന്ന രീതിയിൽതന്നെയായിരിക്കും സുൽത്താനേറ്റിലും കമ്പനിയുടെ പ്രവര്‍ത്തനം. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഉബർ ടാക്സി സർവിസിന് ലൈസൻസ് അനുവദിച്ചതായി ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ജനുവരിയിൽ മസ്കത്തിലാണ് സേവനം തുടങ്ങിയതെന്ന് ഉബര്‍ സ്മാര്‍ട്ട് സിറ്റീസ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അഹ്മദ് സാലിം അല്‍ സിയബി പറഞ്ഞു.
മുന്‍കൂട്ടി ബുക്ക് ചെയ്യാതെയും ഉബര്‍ ടാക്‌സി സര്‍വിസ് ഉപയോഗിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലായി 730 ഡ്രൈവര്‍മാരാണ് ഉബര്‍ സ്മാര്‍ട്ട് സിറ്റീസ് കമ്പനിക്ക് കീഴിൽ ജോലിചെയ്യുന്നത്. ഇവരിൽ നല്ലൊരു ശതമാനവും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. 570 പേരാണ് കമ്പനിക്ക് കീഴിൽ ഇവിടെ ജോലി ചെയ്യുന്നത്. ബാക്കിയുള്ളവര്‍ നിസ്‌വ, സുഹാര്‍, സലാല, സൂർ എന്നിവിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഈ വർഷം പകുതിയോടെ വനിത ടാക്സി തുടങ്ങാനും കമ്പനി ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.