യു.​എ.​ഇ ദേ​ശീ​യ​ദി​നം: ഒ​മാ​ൻ അ​തി​ർ​ത്തി​ പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ഘോ​ഷം

മ​സ്‌​ക​ത്ത്: യു.​എ.​ഇ​യു​ടെ 51ാമ​ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ ഒ​മാ​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​യി. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും ദേ​ശീ​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റും യു.​എ.​ഇ​യി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. പൊ​ലീ​സ് സം​ഗീ​ത​ത്തി​ന്റെ​യും വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ​യും കൂ​ടെ പാ​രാ​ഗ്ലൈ​ഡി​ങ് സം​ഘ​വും ആ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് പ​റ​ഞ്ഞു.

അ​ൽ​ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ​ഖ​ത്മ് ഔ​ട്ട്‌​ലെ​റ്റ്, നോ​ർ​ത്ത് അ​ൽ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ വ​ജാ​ജ ഔ​ട്ട്‌​ലെ​റ്റ്, നോ​ർ​ത്ത് അ​ൽ​ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ഖ​ത്മ് മി​ലാ​ഹ ഔ​ട്ട്‌​ലെ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ യു.​എ.​ഇ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കാ​നാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.അ​ൽ​ദാ​ര അ​തി​ർ​ത്തി​യി​ലെ ആഘോഷത്തിൽ മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​ലീ​സ് ക​മാ​ൻ​ഡും പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.