മസ്‌കത്തിലെ റോയൽ ആശുപത്രി പരിസരത്ത് അനധികൃത പാർക്കിങ് നടത്തിയാൽ പിടിവീഴും; സൗജന്യ പാർക്കിംങ് ഉപയോഗിക്കാൻ നിർദേശം

മസ്‌കത്ത്: റോയൽ ആശുപത്രി പരിസരത്ത് അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. നിയമലംഘനങ്ങൾക്ക് 15 ഒമാനി റിയാൽ പിഴ ഈടാക്കുമെന്ന് റോയൽ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.

ആശുപത്രി കെട്ടിടങ്ങൾക്കു ചുറ്റുമുള്ള അനധികൃത പാർക്കിങ് ഒഴിവാക്കണമെന്നും പകരം സന്ദർശകർ, സുൽത്താൻ ഖാബൂസ് സ്​പോർട്സ് ​കോംപ്ലക്സിലുള്ള സൗജന്യ പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തണം. അവിടെ നിന്ന് ആശുപത്രിയിലേക്കും തിരിച്ചും സൗജന്യ ബസ് ഷട്ടിൽ സേവനം ഒരുക്കിയിട്ടുണ്ടെന്നും ഇതു പ്രയോജനപ്പെടുത്താനും അധികൃതർ നിർദേശിച്ചു.

ഇത്തരത്തിലുള്ള ക്രമീകരണം ഗതാഗത പ്രവാഹം സുഗമമാക്കാനും പരിസരപ്രദേശങ്ങളിലെ തിരക്ക് കുറക്കാനും രോഗികൾക്കും അടിയന്തരാവശ്യങ്ങൾക്കും ആശുപത്രിയിലെത്താനുള്ള സൗകര്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സന്ദർശകർക്ക് സമയവും ഇന്ധനവും ലാഭിക്കാനും ഇത് ഉപകരിക്കുമെന്ന് ആശുപത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Unauthorized parking at Muscat Royal Hospital premises to face strict action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.