Posted On
date_range Updated On
date_range വേൾഡ് മലയാളി കൗൺസിൽ വിഷു -ഈസ്റ്റർ -ഈദ് ആഘോഷവും മാതൃദിനാഘോഷവും
മസ്കത്ത്: വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ വിഷു -ഈസ്റ്റർ -ഈദ് സംയുക്ത ആഘോഷവും മാതൃദിനാഘോഷവും സംഘടിപ്പിച്ചു. കൊച്ചിൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രംഗി അനൂപും അനുശ്രീ അനൂപും ഉദ്ഘാടന ചടങ്ങ് നയിച്ചു. മെറീന, ലക്സി, പ്രീമ എന്നിവരുടെ പ്രാർഥനാഗാനത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം.
ചെയർമാൻ കെ. കെ. ജോസ്, പ്രസിഡന്റ് ഫ്രാൻസിസ് തലച്ചിറ, ഗ്ലോബൽ പ്രസിഡന്റ് ടി.കെ.വിജയൻ, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് ജീജോ തോമസ്, ഹക്കീം എന്നിവർ സംസാരിച്ചു. ഡോ. ബിനു ജെയിംസ് വിഷു -ഈസ്റ്റർ -ഈദ് സന്ദേശവും അഹമ്മദ് പറമ്പിൽ മാതൃദിന സന്ദേശവും നൽകി. വിവിധ കുടുംബങ്ങളുടെ സഹകരണത്തോടെ നടന്ന സാംസ്കാരിക പരിപാടികൾ ആഘോഷത്തിന് നിറം പകർന്നു. സെക്രട്ടറി കെ.എം. മാത്യു സ്വാഗതവും ട്രഷറർ ബിനോയ് റാഫേൽ നന്ദിയും പറഞ്ഞു. ജീസൻ , അനൂപ് പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.