മസ്കത്ത്: ഷെൽ ഡെവലപ്മെൻറ് ഒമാെൻറ ആഭിമുഖ്യത്തിലുള്ള സ്കൂളുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി തുടരുന്നു. ‘സോളാർ ഇൻ ടു സ്കൂൾ’ പദ്ധതി പ്രകാരം വടക്കൻ ബാത്തിന ഗവർണറേറ്റിലെ രണ്ട് സ്കൂളുകളിലാണ് പുതുതായി പാനലുകൾ സ്ഥാപിച്ചത്. ഇതോടെ പദ്ധതിക്ക് കീഴിലുള്ള സ്കൂളുകളുടെ എണ്ണം അഞ്ചായി ഉയർന്നു. ആവശ്യമായ വൈദ്യുതി സ്വന്തമായി ഉൽപാദിപ്പിക്കാൻ സ്കൂളുകളെ പര്യാപ്തമാക്കുന്നതിന് ഒപ്പം പുതുതലമുറയിൽ പുനരുപയോഗിക്കുന്ന ഉൗർജ സ്രോതസ്സുകളെക്കുറിച്ച് താൽപര്യം വളർത്തിയെടുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി സൗഹൃദം എന്നതിനൊപ്പം ചെലവ് കുറക്കാനും ഇത് സഹായകരമാകുമെന്ന് ഷെൽ ഡെവലപ്മെൻറ് ഒമാൻ എക്സ്േറ്റണൽ റിലേഷൻ ജനറൽ മാനേജർ മുന അൽ ഷുകൈലി പറഞ്ഞു. പ്രാദേശികമായുള്ള ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്കും പദ്ധതിക്ക് കീഴിൽ അവസരം ലഭിക്കുന്നു. ഒമാനിൽ ഇതാദ്യമായി രണ്ട് തലങ്ങളുള്ള ഫോേട്ടാ വോൾട്ടിക് സെല്ലുകളാണ് പദ്ധതിയുടെ കീഴിൽ സ്കൂളുകളിൽ സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.