പ്രതാകാത്മക ചിത്രം
Posted On
date_range Updated On
date_range മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
മസ്‌കത്ത്: വൻതോതിൽ കഞ്ചാവും ക്രിസ്റ്റൽ മെത്തും കൈവശം വെച്ച രണ്ട് ഏഷ്യൻ സ്വദേശികളെ രഹസ്യ നിരീക്ഷണങ്ങൾക്കൊടുവിൽ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ മയക്കുമരുന്നിന്റെ ഒരു ഭാഗം ഇവർ ദ്രാവക രൂപത്തിലാക്കി മാറ്റിയിരുന്നുവെന്ന് ആർ.ഒ.പി വ്യക്തമാക്കി. തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡിന് കീഴിലുള്ള മയക്കുമരുന്ന് വിരുദ്ധ വിഭാഗമാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.