വി ഹെൽപ് രക്ത, പ്ലേറ്റ് ലെറ്റ് ദാന ക്യാമ്പ്

മസ്കത്ത്: വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെ നേതൃത്വത്തിൽ രക്തം, പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു.നൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ ഏഴു പേർ പ്ലേറ്റ് ലെറ്റും 56 പേർ രക്‌തദാനവും നടത്തി. നെഗറ്റീവ് ഗ്രൂപ്പുകളുടെ ആവശ്യകത ഏറിവരുന്നതുകൊണ്ടും അതു കിട്ടാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്തും നെഗറ്റീവ് ഗ്രൂപ്പ് ബ്ലഡ്‌ ഉള്ളവർ രക്‌തദാനം ചെയ്യാൻ മുന്നോട്ടു വരണമെന്ന് ബ്ലഡ്‌ ബാങ്ക് അധികൃതർ അറിയിച്ചു, താൽപര്യം ഉള്ളവർക്ക് വാഹനസൗകര്യം ഏർപ്പെടുത്തിനൽകുമെന്ന് വി ഹെൽപ് കോഓഡിനേറ്റർമാർ അറിയിച്ചു. ക്യാമ്പിന് അഫ്രീദ്, അസറുദീൻ, യതീഷ്, മനോഹർ, അർനോൾഡ്, ഹിജാസ് നേതൃത്വം നൽകി.

Tags:    
News Summary - blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.