സുഹാറിലെ കുടുംബ കൂട്ടായ്മയായ നവചേതന സോഹാർ സംഘടിപ്പിച്ച ഓണാഘോഷത്തിൽനിന്ന്

സോഹാർ നവചേതന ഓണാഘോഷം സംഘടിപ്പിച്ചു

സുഹാർ: സുഹാറിലെ കുടുംബ കൂട്ടായ്മയായ നവചേതന സോഹാർ കശ്‍മീർ റോഡിലെ ഫാംഹൗസിൽ സംഘടിപ്പിച്ച നവചേതന പോന്നോണം- 2026 സ്നേ​ഹ​ത്തി​ന്റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും ഒ​ത്തു​ചേരലായി. നവചേതന വൈസ് പ്രസിഡന്റ് രാജീവ്‌ പിള്ള , സെക്രട്ടറി ഹരികൃഷ്ണൻ , പ്രോഗ്രാം കോഓഡിനേറ്റർമാരായ സുമ രവീന്ദ്രനാഥ് , ബാബു പുഷ്പാഞ്ജലി, രാഹുൽ കൃഷ്ണ എന്നിവർ ആഘോ​ഷ പ​രി​പാ​ടി​ക​ൾ ഉദ്ഘാടനം ചെയ്തു.

സുഹാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ പരിപാടിയിൽ പങ്കെടുത്തു. കൂട്ടായ്മയുടെ പ്രവർത്തകരും കുടുംബാംഗങ്ങളും ചേർന്ന് മനോഹരമായ പൂക്കളം ഒരുക്കി. താലപ്പൊലി, ചെണ്ടമേളം, കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച തിരുവാതിര, നൃത്തം, ഓണപ്പാട്ടുകൾ എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ ൾ ഓണാഘോഷത്തിന്‍റെ മാറ്റ് കൂട്ടി. വടംവലി, കസേര കളി, നൂൽ കോർക്കൽ തുടങ്ങിയ പലവിധത്തിലുള്ള ഓണക്കളികൾ പ്രവാസികൾക്ക് ഗൃഹാതുരത്വം ഉണർത്തി.

Tags:    
News Summary - Navachetana Sohar Celebrates Vibrant Onam Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.