സലാല കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച വടംവലി മഹോത്സവ ജേതാക്കൾ ട്രോഫി സ്വീകരിക്കുന്നു
സലാല: സലാല കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച വടംവലി മഹോത്സവത്തിൽ സലാല ട്രാവലേഴ്സ് ക്ലബ് ജേതാക്കളായി. പത്തോളം ടീമുകൾ പങ്കെടുത്ത മത്സരം അൽ നസർ ക്ലബിലെ ഫാസ് അക്കാദമിയിലാണ് നടന്നത്. സലാല കെ.എം.സി.സി പ്രസിഡന്റ് വി.പി. അബ്ദുൽസലാം ഹാജി ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യൻ എംബസി കൗൺസിലർ ഏജൻറ് ഡോ. സനാതനൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാജേഷ് കുമാർ ജാ, ഇന്ത്യൻ സ്കൂൾ പ്രസിഡൻറ് ഡോ. സയ്യിദ് അഹസാൻ ജമീൽ എന്നിവർ സന്നിഹിതരായി. തൃശൂർ ജില്ല പ്രസിഡൻറ് സീതി കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സലാല കെ.എം.സി.സി ജനറൽ സെക്രട്ടറി റഷീദ് കൽപ്പറ്റ, ട്രഷറർ ഹുസൈൻ കാച്ചിലോടി, വേൾഡ് കെ.എം.സി.സി സെക്രട്ടറി ഷബീർ കാലടി, വനിതാ വിങ് സെക്രട്ടറി ഷസ്നാ നിസാർ എന്നിവർ സംസാരിച്ചു.
ആഷിഖ് ഇബ്രാഹിം സ്വാഗതവും അബ്ബാസ് നന്ദിയും പറഞ്ഞു. ജംഷാദ് ആനക്കയം, മുഹമ്മദ് കുട്ടി, അനീഷ്, സുബൈർ കോട്ടക്കൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. വടംവലി മത്സരത്തിൽ മഴവിൽ സലാല രണ്ടാം സ്ഥാനവും എൽ.സി.സി സലാല മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാന വിതരണം ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻറ് രാകേഷ് കുമാർ ജാ, ജോയൻറ് സെക്രട്ടറി രഞ്ജിത്ത് സിങ്, ഡോ. അഫ്സൽ, ലൈഫ് ലൈൻ മാനേജർ റഷീദ്, കെ.എം.സി.സി കേന്ദ്ര, ജില്ല, ഏരിയ നേതാക്കൾ നിർവഹിച്ചു. അബ്ദുൽ റഷീദ്, മുഹമ്മദ് വാക്കയിൽ, റഹീം താനാളൂർ, മുനീർ വി.സി, മുസ്തഫ ഫലൂജ, ഫൈസൽ വടകര, ഷൗക്കത്ത്, ബുഷൈർ, മൊയ്തു, നൗഷാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.