മസ്കത്ത്: ഒമാനിൽ ആദ്യമായി വിരുന്നെത്തിയ ലോക ട്രാവൽ അവാർഡ് ദാന ചടങ്ങ് വർണാഭമ ായ പരിപാടികളോടെ നടന്നു. സയ്യിദ് തൈമൂർ ബിൻ അസദ് ബിൻ താരീഖ് അൽ സഇൗദിെൻറ രക്ഷാകർതൃത്വത്തിൽ റോയൽ ഒാപെറ ഹൗസിലാണ് പരിപാടി നടന്നത്. വേൾഡ് ട്രാവൽ അവാർഡ്സ് ചെയർമാൻ ഗ്രഹാം കുക്ക്, ഒമാൻ എയർപോർട്സ് സി.ഇ.ഒ ശൈഖ് അയ്മൻ ബിൻ അഹമ്മദ് അൽ ഹൊസ്നി എന്നിവർ സംസാരിച്ചു. തുടർന്നാണ് ട്രാവൽ, ആൻഡ് ടൂറിസം മേഖലയിലെ ജേതാക്കളെ പ്രഖ്യാപിച്ചത്.
ലോകത്തിലെ മുൻനിരയിലുള്ള പ്രകൃതിദത്ത വിനോദ സഞ്ചാര ലക്ഷ്യസ്ഥാനത്തിനുള്ള ‘അവർ ബിലവ്ഡ് ഒമാൻ’ പുരസ്കാരം ഒമാൻ ടൂറിസം ഏറ്റുവാങ്ങി. വേൾഡ് അവാർഡ് വിഭാഗത്തിൽ മികച്ച ഹോട്ടലായി അൽ ബുസ്താൻ പാലസിനെയും മികച്ച പുതിയ ഹോട്ടലായി ഡബ്ല്യു ഹോട്ടൽസിനെയും മുൻനിര റിസോർട്ടായി അനന്തര ഹോട്ടൽസിനെയും മികച്ച ലക്ഷ്വറി ഹണിമൂൺ റിസോർട്ട് ആയി ചെടി മസ്കത്തിനെയും തെരഞ്ഞെടുത്തു. മികച്ച പുതിയ കോൺഫറൻസ് ആൻഡ് എക്സിബിഷൻ സെൻററായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിനെ തെരഞ്ഞെടുത്തു. ഒംറാൻ, സഹ്റ ടൂറിസം കമ്പനി എന്നിവക്കും അവാർഡുകളുണ്ട്. ഒമാൻ എയർ, ഒമാൻ എയർപോർട്സ്, മസ്കത്ത്-സലാല വിമാനത്താവളങ്ങൾ എന്നിവക്കും വിവിധ വിഭാഗങ്ങളിലുള്ള അവാർഡുകൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.