മസ്കത്ത്: സുൽത്താനേറ്റിന്റെ ഗവർണറേറ്റുകളിലെ മരുഭൂമി പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന റോഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ശക്തമായ കാറ്റ് മൂലം മണൽ അടിഞ്ഞുകൂടാനും പൊടിപടലങ്ങൾ ഉയരുന്നത് മൂലം ദൃശ്യപരതയിൽ ഗണ്യമായ കുറവുണ്ടാകാനും സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥ മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കണക്കിലെടുത്ത് ഈ പ്രദേശങ്ങളിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.