മത്ര: വൻതുകയുടെ തട്ടിപ്പ് നടത്തി മലയാളിയായ ട്രാവൽ ഏജൻസി ഉടമ മുങ്ങി. ഇത് സംബന്ധിച്ച് തട്ടിപ്പിൽ കുടുങ്ങിയവർ പൊലീസിൽ പരായി നൽകി. മത്രയിൽ സ്ഥാപനം നടത്തിവന്ന തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി വേണുവാണ് തെൻറ സ്ഥാപനം മറ്റൊരാള്‍ക്ക് കൈമാറി നാടുവിട്ടത്.
പെട്ടെന്ന് തിരിച്ചുവരുമെന്ന് പറഞ്ഞു പോയ വേണു ആദ്യമൊക്കെ ബന്ധപ്പെട്ടപ്പോള്‍ ഉടൻ വരുന്നുണ്ടെന്ന് വാട്സ്ആപ്പില്‍ മെസേജ് അയച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അതും നിലച്ചിരിക്കുകയാണ്. സബ് ഏജൻറായിരുന്ന ഇയാൾ ബുക്ക്ചെയ്ത ടിക്കറ്റുകൾ കാൻസൽ ചെയ്തശേഷം തുക സ്വന്തം അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്. ഇയാളുടെ സ്ഥാപനത്തിൽനിന്ന് ടിക്കറ്റെടുത്തവർക്ക് പണവും ഒപ്പം അവധിക്കാലവും നഷ്ടപ്പെട്ട സ്ഥിതിയാണ്.
ജൂണിൽ നാട്ടിലേക്ക് പോകാനായി ഡിസംബറിലേ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് വഞ്ചിക്കപ്പെട്ടത്. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിച്ച ഇവർക്ക് പുതിയത് എടുക്കണമെങ്കിൽ ഇരട്ടി തുക മുടക്കേണ്ട സ്ഥിതിയാണ്. അഞ്ചംഗ കുടുംബത്തിനായി 600 റിയാല്‍ നല്കി ടിക്കറ്റ് ബുക്ക്ചെയ്ത മത്രയിലെ വ്യാപാരിയായ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി നജീബ് തെൻറ ടിക്കറ്റ് കണ്‍ഫോം ചെയ്യാനായി നല്കിയപ്പോള് ജനുവരിയിൽ തന്നെ ടിക്കറ്റ് റീഫണ്ട് ചെയ്തതായാണ് അറിഞ്ഞത്.
നജീബിന് പുതിയ ടിക്കറ്റ് എടുക്കണമെങ്കിൽ 1200 റിയാൽ ഇനിയും മുടക്കേണ്ടിവരും. അതിനാൽ, യാത്ര റദ്ദാക്കുന്നതിനായുള്ള ആലോചനയിലാണ് ഇദ്ദേഹം. വേണുവിനെതിരെ നജീബ് പൊലീസിൽ പരാതി നൽകി. അഞ്ചുമാസം മുമ്പ് ബുക്ക് ചെയ്യുമ്പോള്‍ ലഭിച്ച കുറഞ്ഞനിരക്ക് പീക്ക് ടൈം ആയതിനാൽ ഇനി കിട്ടില്ല. ആവശ്യമുള്ള ദിവസം ടിക്കറ്റ് ലഭിക്കുമെന്നതും ഉറപ്പില്ല. ഇത് കുടുബാംഗങ്ങളുമൊന്നിച്ച് നാട്ടില്‍ പോകാനൊരുങ്ങി നിൽക്കുന്നവരിൽ കടുത്ത ആഘാതമാണ് ഉണ്ടാക്കിയത്. മത്രയിൽ വ്യാപാര സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ഗഫൂറിെൻറ കടയിലെ ജീവനക്കാരെൻറ യാത്രയും മുടങ്ങിയിട്ടുണ്ട്. യാത്രക്ക് മുമ്പ് ടിക്കറ്റ് കൺഫേം ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഡമ്മി ടിക്കറ്റ് ആണെന്ന് മനസിലായതെന്ന് ഗഫൂർ പറഞ്ഞു. വേണുവില്‍ നിന്നും ടിക്കറ്റെടുത്ത് നാട്ടിലേക്ക് പുറപ്പെട്ടവര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങേണ്ടി വന്ന അനുഭവും ഉണ്ടായി.
നിരവധി ബംഗ്ലാദേശ് സ്വദേശികൾ യാത്ര ചെയ്യാൻ കഴിഞ്ഞില്ലെന്ന പരാതിയുമായി എത്തിയതായി കടയുടെ പുതിയ ഉടമപറഞ്ഞു. ഇവരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എല്ലാവരുമായി നല്ല സൗഹൃദത്തില്‍ ഇടപെട്ടിരുന്ന ഇദ്ദേഹം പലരില്‍ നിന്നും പണം കടമായും വാങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.