മസ്കത്ത്: അൽ അൻസബ് –അൽ ജിഫ്നൈൻ റോഡ് ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി അൽ അവാബിയിൽ താൽക്കാലികമായി ഗതാഗതം തിരിച്ചുവിടുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. റോയൽ ഒമാൻ പൊലിസുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ ഗതാഗത ക്രമീകരണം ഞായറാഴ്ച വൈകുന്നേരം മുതൽ പ്രാബല്യത്തിൽ വന്നു.
റോഡ് വീതികൂട്ടുന്ന ജോലികൾ പുരോഗമിക്കുന്നതിനാൽ, വാഹനങ്ങളുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനാണ് ഈ താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ നിർദിഷ്ട സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സൂചനകളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.