മസ്കത്ത്: നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അൽ അൻസാബ്-അൽ ജിഫ്നൈൻ ഇരട്ടപ്പാതയിൽ അൻസാബ് റൗണ്ട്എബൗട്ടിനും ഫലജ് അൽ ഷാം റൗണ്ട്എബൗട്ടിനും ഇടയിലുള്ള ഭാഗം പൂർണമായും അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടു മുതൽ ഉച്ചയ്ക്ക് 12വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ ഇതേ റോഡ് ഭാഗികമായി അടച്ചിടും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.