മസ്കത്ത്: ഒമാനിലെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളും അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ റീജ്യനൽ ഫിൻടെക് പങ്കാളിയുമായ ലുലു എക്‌സ്‌ചേഞ്ച്, മബേലയിൽ പുതിയ കസ്റ്റമർ എൻഗേജ്‌മെന്റ് സെന്ററും തർമദിൽ നവീകരിച്ച സെന്റററും തുറന്നു. ലുലു എക്‌സ്‌ചേഞ്ച് ഒമാൻ ഡയറക്ടർ മുഹമ്മദ് ഹമദ് അലി അൽ ഗസാലി, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, കമ്പനിയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ ഓൺലൈനായി പങ്കെടുത്തു.
‘വിശ്വസനീയവും ഉപഭോക്തൃ സൗഹൃദവുമായ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിലാണ് ലുലു എക്‌സ്‌ചേഞ്ച് എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പുതിയ മബേല സെന്ററും നവീകരിച്ച തർമദ് സെന്ററും ഉപഭോക്താക്കൾക്ക് ഓരോ ഇടപാടിലും സൗകര്യവും കാര്യക്ഷമതയും ഉറപ്പാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണെന്നും ലുലു എക്‌സ്‌ചേഞ്ച് ഒമാൻ ഡയറക്ടർ മുഹമ്മദ് ഹമദ് അലി അൽ ഗസാലി പറഞ്ഞു.
ഉപഭോക്തൃ സംതൃപ്തിയാണ് തങ്ങളുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനമെന്ന് ജനറൽ മാനേജർ ലതീഷ് വിചിത്രൻ വ്യക്തമാക്കി. പുതിയ സെന്ററുകൾ കൂടുതൽ ആധുനികമായ സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നതെന്നും ഇത് ഉപഭോക്താക്കൾക്ക് അവരുടെ സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമായി പൂർത്തിയാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എ.എഫ്.എ) ഫിൻടെക് പങ്കാളി എന്ന നിലയിലുള്ള ആഗോള സഹകരണം ബ്രാൻഡ് മൂല്യം ഉയർത്താൻ ലുലു എക്‌സ്‌ചേഞ്ചിനെ സഹായിക്കുന്നതായും ഒമാനിലുടനീളം തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ പണമിടപാടും വിദേശ കറൻസി വിനിമയവും സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിശ്വസ്തരീതിയിൽ നടത്തിവരികയാണെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.