മസ്കത്ത്: ഡ്രോൺ ആക്രമണത്തിൽ സലാല തുറമുഖത്തെ ഇന്ധന സംഭരണ ടാങ്കിലുണ്ടായ തീപിടുത്തത്തെ തുടർന്ന് മേഖലയിൽ താമസിക്കുന്നവർക്കായി വ്യാഴാഴ്ച ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഒമാൻ പരിസ്ഥിതി തോറിറ്റി.
സംഭവം നടന്ന സ്ഥലത്തിന് സമീപം താമസിക്കുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കുക, വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടുക, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ ആവശ്യമെങ്കിൽ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറുക തുടങ്ങിയ നിർദേശങ്ങളാണ് അതോറിറ്റി പുറപ്പെടുവിച്ചത്.
സലാല തുറമുഖത്തെ ഇന്ധന സംഭരണ ടാങ്കിലുണ്ടായ തീപിടുത്തം അന്തരീക്ഷത്തിലുണ്ടാക്കിയ മാറ്റം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. നിലവിൽ സലാലയിലെ വായുനിലവാരം സുരക്ഷിതമായ അളവിലാണ്.
വായുനിലവാരത്തിലെ മാറ്റങ്ങൾ തത്സമയം അറിയാൻ താഖി (Taqi) എന്ന എൻവയോൺമെന്റൽ മോണിറ്ററിങ് ആപ്പ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ വിശദീകരണങ്ങൾ നൽകുമെന്നും പരിസ്ഥിതി അതോറിറ്റി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.