മസീറ: കടലാമകളുടെ പ്രജനനകാലമായതോടെ പരിസ്ഥിതി, കാലാവസ്ഥാകാര്യ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ സംരക്ഷണ നടപടികൾ ഉൗർജിതമാക്കി. ലോകത്തിൽ കാണപ്പെടുന്ന ഏഴിനം കടലാമകളിൽ അഞ്ച് ഇനങ്ങളും ഒമാനിൽ കാണപ്പെടുന്നതാണ്. ഇതിൽ ഗ്രീൻ ടർട്ടിൽ, ലോഗർഹെഡ്, ഹ്വാക്സ്ബിൽ, ഒലിവ് ടർട്ടിൽ എന്നിവ ഒമാൻ തീരത്ത് മുട്ടയിടാൻ എത്താറുള്ളതാണ്.
ലെതർബാക് ഇനത്തിൽപെടുന്നവയാകെട്ട ഒമാൻ കടലിൽ ഭക്ഷണം തേടിയെത്തുന്നതുമാണ്. 1977ൽ മസീറ ദ്വീപ് കേന്ദ്രീകരിച്ചാണ് സർക്കാറിെൻറ കടലാമ സംരക്ഷണ പ്രവർത്തനത്തിന് തുടക്കമായത്.
കടലിലെ ആമകളുടെ എണ്ണം, ദേശാടനപാത, മുട്ടയിടാൻ എത്തുന്ന തീരങ്ങൾ, ഒാരോ സീസണിലും ഇടുന്ന മുട്ടകളുടെ എണ്ണം, വളർച്ച തോത് തുടങ്ങിയവ സംബന്ധിച്ച പഠനം അന്നുമുതൽ തുടർന്നുവരുന്നതാണ്. മുട്ടകളുടെ സംരക്ഷണത്തിനായി തീരങ്ങളിൽ നിരീക്ഷണ സംഘങ്ങളെയും മന്ത്രാലയം ചുമതലപ്പെടുത്തി വരാറുണ്ട്.
മറ്റുള്ളവയെ അപേക്ഷിച്ച് വലിയ തലകളുള്ള ലോഗർഹെഡ് വിഭാഗത്തിൽപെടുന്ന ആമകളാണ് മസീറ ദ്വീപിൽ മുട്ടയിടാൻ എത്താറുള്ളത്. ഒരു തവണ 125 മുട്ടകളാണ് ഇവ ഇടാറുള്ളത്. ഏതാണ്ട് മുപ്പതിനായിരത്തോളം ഇൗ വിഭാഗത്തിൽ പെടുന്ന ആമകൾ ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്. ഏറ്റവും ചെറിയ ഇനമായ ഒലിവ് റിഡ്ലി വിഭാഗത്തിൽ പെടുന്നവയെയും മസീറയിൽ കണ്ടുവരാറുണ്ട്. ഇൗ ഇനത്തിലെ 150 മുതൽ 200 വരെ എണ്ണമാണ് മസീറയിൽ മുട്ടയിടാൻ എത്താറുള്ളത്. ഹ്വാക്സ്ബിൽ ഇനത്തിൽ പെടുന്നവ ദമാനിയാത്ത് ദ്വീപിലാണ് കൂടുതലായി മുട്ടയിടാൻ എത്താറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.