സഹമിൽ ബസ് മറിഞ്ഞ് മൂന്ന് വിദ്യാർഥിനികൾ മരിച്ചു

മസ്കത്ത്: നിയന്ത്രണംവിട്ട ബസ് മറിഞ്ഞ് മൂന്ന് വിദ്യാർഥിനികൾ മരിച്ചു. ഏഴുപേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സഹം വിലായത്തില്‍ വ്യാഴാഴ്ചയായിരുന്നു അപകടം. സഹമിലെ മിഖലേവ് പാലത്തിനുശേഷം തെന്നിമാറിയ ബസ് റോഡിൽനിന്നിരുന്ന പൊലീസുകാരനെയും ട്രക്കിനെയു ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. ബസ് പൂർണമായി തകർന്നു. റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് അധികൃതരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചോ വിവരങ്ങൾ ലഭ്യമായിട്ടില്ല. ദിവസങ്ങൾക്കു മുമ്പ് അൽവുസ്ത ഗവർണറേറ്റിലുണ്ടായ അപകടത്തിൽ മൂന്ന് അധ്യാപകർ മരിച്ചിരുന്നു.

Tags:    
News Summary - Three students were killed when a bus overturned in Saham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.